നിങ്ങള്‍ ഇങ്ങനെയാണോ കിടക്കുന്നത്... എങ്കില്‍ നിങ്ങളുടെ പരസ്പര സ്‌നേഹം?
ദമ്പതികള്‍ തമ്മിലുള്ള ആത്മബന്ധം ദീര്‍ഘമാക്കുന്നത് ലൈംഗികബന്ധത്തിലൂടെയാണ് എന്നത് പരമമായ സത്യമാണ്. എന്നാല്‍ ദമ്പതികള്‍ക്കിടയിലെ ആത്മസ്‌നേഹം എത്രത്തോളമാണെന്ന് നിങ്ങള്‍ക്കു തന്നെ മനസ്സിലാക്കാന്‍ സാധിക്കും. അതിന് പരസ്പരമുള്ള ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. ലൈംഗികബന്ധത്തിനു ശേഷം പങ്കാളികള്‍ തമ്മില്‍ കിടക്കുന്നത് കണ്ടാലറിയാം അവര്‍തമ്മിലുള്ള ബന്ധത്തിന്റെ ആഴം. പരസ്പരം ചേര്‍ന്നും എന്നാല്‍ മുഖം തിരിഞ്ഞും കിടക്കുന്നത് ആത്മാര്‍ഥതയും സ്‌നേഹവും വിശ്വാസവും പ്രതിഫലിപ്പിക്കുന്നുയെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഭാര്യഭര്‍ത്താക്കന്മാര്‍ കട്ടിലിന് ഇരുവശത്തേയ്ക്കും പുറം തിരിഞ്ഞു കിടക്കുന്നത് അവര്‍ക്കിടയിലെ വ്യക്തമായ അകല്‍ച്ചയെ സൂചിപ്പിക്കുന്നു. ഒപ്പം ശാരീരിക ക്ഷീണത്തിന്റെയും ലക്ഷണമാണ്. പുരുഷനോട് ചേര്‍ന്ന് സ്ത്രീ പിന്നിലായി കിടക്കുന്നത് പുരുഷന്റെ സ്‌നേഹം സ്ത്രീ കൂടുതല്‍ ആഗ്രഹിക്കുന്നു എന്നാണ്.
പുരുഷന്റെ തോളില്‍ സ്ത്രീ മുഖം വെച്ച് കിടക്കുന്നത് ഭര്‍ത്താവിനോടുള്ള സ്ത്രീയുടെ വിധേയത്വമാണ് സൂചിപ്പിക്കുന്നത്. പരസ്പരം അഭിമുഖമായും എന്നാല്‍, സ്പര്‍ശിക്കാതെയും കിടക്കുന്നത് തമ്മില്‍ കൂടുതല്‍ ബന്ധം ആവശ്യമാണ് എന്നതിന്റെ ലക്ഷണമാണ്. മുഖാമുഖം നോക്കി കൈകളും കാലുകളും ചേര്‍ത്ത് വച്ച് കിടക്കുന്നത് ഉഷ്മളമായ ബന്ധത്തെ സൂചിപ്പിക്കുന്നു. പുരുഷന്റെ നെഞ്ചില്‍ മുഖം വെച്ച് പരസ്പരം പുണര്‍ന്ന് കിടക്കുന്നത് ദമ്പതികള്‍ക്കിടയിലെ ദൃഢമായ ആത്മബന്ധത്തെ കുറിക്കുന്നു.
പുരുഷന്‍ കമഴ്ന്നും സ്ത്രീ പുരുഷന് അഭിമുഖമായി, എന്നാല്‍ സ്പര്‍ശിക്കാതയും കിടക്കുന്നവര്‍ തമ്മില്‍ എന്തെങ്കിലും പെരുത്തക്കേടുകളുണ്ടെന്ന് മനസിലാക്കാം.
സ്ത്രീക്ക് പിന്നിലായി ചേര്‍ന്ന് കിടക്കുന്ന പുരുഷന്‍ അവള്‍ക്ക് കൂടുതല്‍ സ്‌നേഹവും സംരക്ഷണവും നല്‍കുന്നു.
https://www.facebook.com/Malayalivartha