നിങ്ങള്‍ ഉറങ്ങുന്നത് ഇങ്ങനെയാണോ... എങ്കില്‍ നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോടുള്ള സ്‌നേഹം?
ഓരോരുത്തര്‍ ഉറങ്ങുന്നത് അവരവരുടെ ഇഷ്ടത്തിനനുസരിച്ചാണ്. വിവാഹം കഴിഞ്ഞ ദമ്പതിമാര്‍ ഉറങ്ങുന്ന രീതികാണുമ്പോള്‍ മനസ്സിലാകും അവര്‍ എത്രത്തോളം പരസ്പരം ബന്ധമുണ്ടെന്ന്. പങ്കാളികള്‍ രണ്ടുപേരും ഒരേ വശത്തേക്ക് തിരിഞ്ഞു കിടക്കുകയും പുരുഷന്‍ സ്ത്രീയെ തന്നിലേക്ക് ചേര്‍ത്തു പിടിക്കുകയും ചെയ്യുകയാണെങ്കില്‍ അവര്‍ തമ്മില്‍ പരസ്പരമുള്ള സ്‌നേഹവും ആത്മബന്ധവും സുരക്ഷിതത്വവുമൊക്കെ ഇതിലൂടെ തിരിച്ചറിയാം.
ദമ്പതികള്‍ പരസ്പരം കെട്ടിപ്പിടിച്ച് കിടന്നുറങ്ങുകയും മുഖത്തോടു മുഖം ചേര്‍ത്തു വച്ച് പുരുഷന്റെ കൈകളിലേക്ക് സ്ത്രീയെ ചേര്‍ത്തു പിടിച്ച് ഉരങ്ങുകയും ചെയ്യുന്നവര്‍ വിശ്വാസവും, ഒരാളില്ലാതെ മറ്റൊരാള്‍ പൂര്‍ണ്ണമാവില്ല എന്ന തോന്നലുമൊക്കെ ഈ പൊസിഷനിലൂടെ അറിയാന്‍ കഴിയും
പുരുഷന്റെ നെഞ്ചിലേക്ക് സ്ത്രീ മുഖമമര്‍ത്തി കിടക്കുയാണെങ്കില്‍ പങ്കാളിയുടെ ഹൃദയമിടിപ്പിന്റെ താളം പോലും മനസ്സിലാക്കുന്ന കിടപ്പാണിത്. തന്റെ പങ്കാളിയില്‍ എത്രമാത്രം വിശ്വാസമുണ്ടെന്നും ബന്ധത്തിന്റെ ആഴവും കളങ്കമില്ലായ്മയും ബന്ധത്തിന്റെ മാഹാത്മ്യവുമൊക്കെ ഇതിലൂടെ അറിയാം.
ദമ്പതികള്‍ മാറിയാണ് ഉറങ്ങുന്നതെങ്കില്‍ പങ്കാളിയുടെ ചെറു ചലനങ്ങള്‍ പോലും ബുദ്ധിമുട്ടായി തോന്നുന്ന, സ്വഭാവങ്ങളോട് പൊരുത്തപ്പെടാനാവാത്തതിന്റെ ലക്ഷണമാണിത്. ഒട്ടും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്ത, അനിഷ്ടങ്ങളും കുറ്റപ്പെടുത്തലുകളും കൊണ്ട് ബുദ്ധിമുട്ടുന്ന ജീവിതം ഇതിലൂടെ അറിയാന്‍ കഴിയും.
കിടക്കയില്‍ പങ്കാളിയുണ്ടെന്ന തോന്നല്‍ പോലുമില്ലാതെ ഉറങ്ങുന്ന രീതിയാണിത്. കിടക്ക മുഴുവന്‍ തന്റേതാണെന്ന ഭാവത്തില്‍ പുതപ്പോ തലയിണയോ പങ്കുവയ്ക്കാതെ തീര്‍ത്തും ഇറിറ്റേറ്റ് ചെയ്യുന്ന സ്വഭാവമാണിതില്‍ പ്രകടമാകുന്നത്. സ്വാര്‍ത്ഥതതയും, ബഹുമാനവുമൊക്കെ നഷ്ടപ്പെട്ട് തുല്യരാണെന്ന ചിന്ത മറന്ന് ജീവിക്കുന്നവരായിരിക്കുമിവര്‍.
സ്ത്രീ പുരുഷനെ ചേര്‍ത്തുപിടിച്ചുറങ്ങുകയാണെങ്കില്‍ പുരുഷന് കൂടുതല്‍ ശ്രദ്ധയും പരിഗണനയും പിന്തുണയും ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളിലാണ് പങ്കാളികള്‍ ഇങ്ങനെ കിടക്കുക. എല്ലാ അര്‍ത്ഥത്തിലും താന്‍ കൂടെയുണ്ടെന്ന തോന്നല്‍ പങ്കാളിയിലുണ്ടാക്കും.
https://www.facebook.com/Malayalivartha