വീടിനുള്ളിലെ പ്രാണികളെ അകറ്റാന്‍
ഒട്ടു മിക്ക വീടുകളിലും പാറ്റയും പല്ലിയും വലിയ ശല്യക്കാരാണ്. അതിനായി കടകളില്‍ നിന്നും മരുന്നുകള്‍ വാങ്ങി എല്ലാപേരും ഉപയോഗിക്കാറുണ്ട്. അത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അലര്‍ജിയുള്ളവര്‍ക്കും ദോഷം ചെയ്യും. ആയതിനാല്‍ ഇനി അതു വാങ്ങേണ്ട ആവശ്യമില്ല. നമുക്കു വീട്ടില്‍ തന്നെ ചെയ്യാവുന്ന ചെറിയ മാര്‍ഗ്ഗങ്ങളുപയോഗിച്ച് ഈ കീടങ്ങളെ അകറ്റാം.
ഉറുമ്പുകളെ തുരത്താന്‍ ബേക്കിങ് സോഡ ചേര്‍ത്ത വെള്ളം കൊണ്ടു തറ തുടയ്‌ക്കുന്നത് ഗുണം ചെയ്യും.
പഞ്ചസാര പൊടിച്ചതില്‍ ബേക്കിങ് സോഡ ചേര്‍ത്തു ചെറിയ ഉരുളകളാക്കുക. ഇതു കബോര്‍ഡുകള്‍ക്കടിവശത്തു വച്ചാല്‍ പാറ്റകള്‍ നശിക്കും
എലിശല്യം കുറയ്‌ക്കാന്‍ എലിയുടെ സഞ്ചാരവഴികളില്‍ ഇഞ്ചി ചുരണ്ടിയതു വിതറിയിടുന്നതു ഗുണം ചെയ്യും. തോട്ടത്തിലെ എലിശല്യം കുറയ്‌ക്കാന്‍ വിളകള്‍ക്കിടയിലായി ഇഞ്ചി നടുന്നതു നല്ലതാണ്.
ഓറഞ്ച്, നാരങ്ങ തുടങ്ങിയവയുടെ ഗന്ധം പാറ്റയെ തുരത്തും. ഓറഞ്ചിന്റെയോ നാരങ്ങയുടെയോ തൊലി വീട്ടില്‍ അങ്ങിങ്ങായിടാം. ഇവയുടെ ഗന്ധമുള്ള ലോഷനുകള്‍ കൊണ്ടു തറ തുടയ്‌ക്കുന്നതും പാറ്റയുടെ ശല്യം കുറയ്‌ക്കും.
വിനാഗിരിയും വെള്ളവും തുല്യ അളവില്‍ ചേര്‍ത്തതില്‍ മുക്കിയ തുണി കൊണ്ടു തുടച്ചാല്‍ ഡൈനിങ് ടേബിളിലും മറ്റും ഉറുമ്പു വരുന്നതു തടയാം.
മിനുസം കൂടുതലുള്ള പ്രതലത്തില്‍ സഞ്ചരിക്കാന്‍ പല്ലിക്കു പ്രയാസമായതിനാല്‍ പുട്ടി ഫിനിഷ് ചെയ്‌ത ഭിത്തികളില്‍ പല്ലിയുടെ ശല്യം കുറയും.
യൂക്കാലിപ്‌റ്റസ് തൈലം അല്ലെങ്കില്‍ പുല്‍തൈലം പഞ്ഞിയില്‍ മുക്കി കബോര്‍ഡുകള്‍ക്കുള്ളിലും ജനല്‍പ്പടിയിലും വച്ചാല്‍ ഈച്ച, പാറ്റ, ഉറുമ്പ് എന്നിവയുടെ ശല്യം അകറ്റാം.
ഓറഞ്ചുതൊലി ഉണക്കി പുകയ്‌ക്കുന്നതും ഉള്ളി പിഴിഞ്ഞ ചാറു തളിക്കുന്നതും കൊതുകിനെ തുരത്താന്‍ നല്ല മാര്‍ഗങ്ങളാണ്
ചുവന്നുള്ളി അരിഞ്ഞിട്ട് വെള്ളം തിളപ്പിച്ചു തളിച്ചാല്‍ ഈച്ച ശല്യം മാറുന്നതാണ്
മുട്ടത്തോട് കഴുകി വെയിലില്‍ ഉണക്കി വീടിന്റെ എല്ലാ ഭാഗങ്ങളിലും വച്ചിരുന്നാല്‍ പല്ലി ശല്യം കുറയുന്നതാണ്.
https://www.facebook.com/Malayalivartha