ഭവാനിപ്പുഴയിലെ പാലം (നോവല്‍)
ഭവാനിപ്പുഴയിലെ പാലം (നോവല്‍)
പി.സി. എറികാട്
പ്രസാ: നാഷനല്‍ ബുക്ക്‌സ്റ്റാള്‍, കോട്ടയം
വില 50/-
അട്ടപ്പാടി
ഉമ്മണ്ണൂരിലെ പുതിയ ഊരിലിരുന്നാല്‍ കാണാം ഭവാനിപ്പുഴയിലെ പാലം. ആ കാഴ്‌ചയില്‍ പുഷ്‌പിക്കുന്ന ദൊണ്ണയെന്ന ആദിവാസിയുടെ ഓര്‍മകള്‍. ആദിവാസികളെ ചൂഷണം ചെയ്‌തു വളര്‍ന്ന അധികാരി കന്തസ്വാമി കൗണ്ടര്‍, കച്ചവടക്കാരന്‍ അറുമുഖന്‍, ഭാര്യ കണ്ണമ്മ, പാലംപണിക്കു വന്ന ഉദ്യോഗസ്ഥന്‍, വനപാലകര്‍ എന്നിങ്ങനെ ഒട്ടേറെ മുഖങ്ങള്‍ കെട്ടുപിണയുന്ന ദൊണ്ണയുടെ മനസ്സ്. ആദിവാസിത്തനിമയുടെ ഗതകാലചിത്രങ്ങള്‍. ആദിവാസികളെ അനുകമ്പയോടെ കണ്ട സുബ്രമണിമാഷ്, ജോയല്‍ ശാമിയാര്‍, മിഡ്‌വൈഫ് ലിസി എന്നിവരുടെ ദുരന്തങ്ങളും ഈ നോവലില്‍ തെളിയുന്നു.
ആധുനികതയുടെ തേരോട്ടത്തില്‍ ചതഞ്ഞരയുന്ന അട്ടപ്പാടിയിലെ ആദിവാസിജീവിതം ഹൃദയസ്‌പൃക്കായി ആവിഷ്‌കരിക്കുന്ന നോവല്‍.
https://www.facebook.com/Malayalivartha