ചിന്താവിനോദം
പ്രസാ: ജനത ബുക്ക്‌സ്, തേവര, കൊച്ചി
വില 60/-
ഗ്രന്ഥത്തെപ്പറ്റി ഗ്രന്ഥകാരന്‍ എഴുതുന്നു: വ്യത്യസ്‌ത ചിന്താധാരകളാണു ചിന്താവിനോദത്തിന്റെ ഉള്ളടക്കം. ഒറ്റ വായനയില്‍ ഗ്രഹിക്കാന്‍ കഴിയാത്തവ രണ്ടാം വായനയില്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരുന്നു. വൈരുധ്യങ്ങളിലൂടെ ജീവിതാവസ്ഥയുടെ മറനീക്കിക്കാണിക്കുകയാണിവിടെ.
ഒരു പുറം വായിക്കുമ്പോള്‍ ``മറുപുറം'' വായിക്കാനുള്ള പ്രേരണയാണ് ഓരോ ചിന്തയും പകര്‍ന്നുതരുന്നത്. ഒരു പക്ഷേ, വിനോദാത്മകമായ ജീവിതവിമര്‍ശനമാണ് ഈ കൃതി എന്നു പറയുവാനാവും. ചുരുക്കം വാക്കുകളില്‍, ഒറ്റ വാക്യത്തില്‍ ഒതുങ്ങുന്ന നിരീക്ഷണങ്ങള്‍ ചിന്തയുടെയും പുനര്‍ചിന്തകളുടെയും അനേകം വാതായനങ്ങള്‍ വായനക്കാരന്റെ മനസ്സില്‍ തുറന്നുകൊടുക്കണം എന്ന മുന്‍വിധിയോടുകൂടിയ രചനാശൈലിയാണു ഇവിടെ സ്വീകരിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെ സാധാരണ വായനക്കാരെയല്ല, അസാധാരണ വായനക്കാരെയാണ് ഇതിന്റെ രചനാവേളയില്‍ മുന്നില്‍കണ്ടിട്ടുള്ളതെന്നു തുറന്നുപറഞ്ഞുകൊള്ളട്ടെ. അപ്രിയസത്യങ്ങള്‍ ചിലരുടെയെല്ലാം പുരികങ്ങളുടെ താളം തെറ്റിക്കുന്നുണ്ടാകാം. സമൂഹവിമര്‍ശനംകൂടി ചിന്താവിനോദത്തിന്റെ പിന്നാമ്പുറങ്ങളിലുണ്ട്. ഇത്തരം കൃതികള്‍ അധികമൊന്നുമില്ല. അതുകൊണ്ടുതന്നെ, ചിന്താപഥത്തില്‍ ഒരു പുതിയ വിളക്കുകൊളുത്താന്‍ കഴിഞ്ഞിരിക്കുന്നു. ഈ ചിന്താവിനോദത്തിന്റെ തിരമാലകള്‍ സഹൃദയതീരങ്ങളില്‍ എത്തിച്ചേരുമെന്നാണു പ്രതീക്ഷ.
https://www.facebook.com/Malayalivartha