ഇന്ത്യയെ ചൈന വീണ്ടും പിന്നിൽ നിന്ന് കുത്തി ,ഭീകരനെ സംരക്ഷിച്ച് ചൈന..സാജിദ് മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ആസ്തി മരവിപ്പിക്കൽ, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്‌ക്ക് വിധേയമാക്കാനും അമേരിക്കയും ഇന്ത്യയും നീക്കം നടത്തിയിരുന്നു.ഇന്ത്യ കൊടുംഭീകരനായി മുദ്രകുത്തിയ സാജിദ് മിറിന്റെ തലയ്‌ക്ക് അഞ്ച് ദശലക്ഷം ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്
166പേരെ നിഷ്‌കരുണം കൊന്നുതള്ളിയ മുംബൈ ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ച ലഷ്‌കറെ ത്വയ്ബ ഭീകരൻ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം വീണ്ടും ചെറുത്ത് ചൈനയുടെ പിന്നിൽ നിന്നുള്ള കുത്ത്. അമേരിക്കയും ഇന്ത്യയും സംയുക്തമായി യുഎന്നിൽ നടത്തിയ നീക്കത്തിനാണ് ചൈന തടയിട്ടത്.
സാജിദ് മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ആസ്തി മരവിപ്പിക്കൽ, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്‌ക്ക് വിധേയമാക്കാനും അമേരിക്കയും ഇന്ത്യയും നീക്കം നടത്തിയിരുന്നു.ഇന്ത്യ കൊടുംഭീകരനായി മുദ്രകുത്തിയ സാജിദ് മിറിന്റെ തലയ്‌ക്ക് അഞ്ച് ദശലക്ഷം ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്.
സാജിദ് മിറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ പ്രമേയം പ്രത്യേക വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടയുകയായിരുന്നു.ചൈന വീറ്റോ അധികാരം ഉപയോഗിച്ചതോടെ ഇന്ത്യ കൊണ്ടുവന്ന പ്രമേയം അസാധുവായി.
യു.എൻ. രക്ഷാസമിതിയുടെ 1267 ലെ അൽ ഖ്വയ്ദ ഉപരോധ സമിതിക്ക് കീഴിലെ നിർദേശമാണു ചൈന വീറ്റോ ചെയ്‌തത്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ, സ്ഥിര അംഗമെന്ന പദവിയാണ് ചൈനയ്ക്ക് വീറ്റോ പവർ നൽകുന്നത് . ഫ്രാൻസ്, റഷ്യ, യുണൈറ്റഡ് കിംഗ്ഡം, അമേരിക്കൻ ഐക്യനാടുകൾ എന്നിവയാണ് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിളിലെ മറ്റ് സ്ഥിര അംഗങ്ങൾ
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, യുഎന്നിൽ സാജിദ് മീറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശത്തിൽ തീരുമാനമെടുക്കാതെ ചൈന തടഞ്ഞുവെച്ചിരുന്നു. ഇന്ത്യ ഏറ്റവും കൂടുതൽ തിരയുന്ന ഭീകരരിൽ ഒരാളാണ് സാജിദ് മീർ.
യു എൻ രക്ഷാസമിതിയുടെ 1267 ലെ അൽ ഖ്വയ്ദ ഉപരോധ സമിതിക്ക് കീഴിലെ നിർദേശമാണ് ചൈന നിരാകരിച്ചത്. നേരത്തെ സാജിദ് മിർ മരിച്ചു എന്ന് പാകിസ്താൻ അധികാരികൾ അവകാശപ്പെട്ടിരുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ അത് അംഗീകരിച്ചില്ല. മാത്രമല്ല ഭീകരന്റെ മരണത്തിന് തെളിവ് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ അത് നൽകാൻ പാകിസ്ഥാന് സാധിച്ചിട്ടില്ല. ഇതാണ് പാകിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ് എ ടിഎഫ് ) കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതിന് ഒരു പ്രധാനകാരണം. അതുകൊണ്ട് തന്നെ കുറെക്കാലമായി പാകിസ്ഥാന് വികസിത രാഷ്ട്രങ്ങളിൽ നിന്നുള്ള അന്തർദേശീയ ധനസഹായം ലഭിക്കുന്നില്ല.
2008 നവമ്പർ 26ന് പാകിസ്ഥാനിൽ നിന്നും കടൽമാർഗ്ഗം എത്തിയ 10 ലക്ഷ്കർ ഇ ത്വയിബ തീവ്രവാദികൾ മുംബൈ നഗരത്തിൽ താജ് ഹോട്ടൽ ഉൾപ്പെടെ നാലിടത്ത് നടത്തിയ തോക്കും ബോംബും ഉപയോഗിച്ചുള്ള ആക്രമണത്തിൽ 164 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. മുംബൈ തീവ്രവാദി ആക്രമണം കഴിഞ്ഞ 15 വർഷങ്ങളായിട്ടും ഈ ആക്രമണം ആസൂത്രണം ചെയ്തവരെ ഇനിയും നിയമത്തിന് മുൻപിൽ കൊണ്ടുവന്നിട്ടില്ല.
ആക്രമണങ്ങളുടെ ആസൂത്രണത്തിലും തയ്യാറെടുപ്പിലും നിർവ്വഹണത്തിലും പ്രധാന പങ്ക് വഹിച്ച സാജിദ് മിർ , ലഷ്‌കറിന്റെ ഓപ്പറേഷൻസ് മാനേജരായിരുന്നു എന്നാണ് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറയുന്നത്.ജൂണിൽ പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി തീവ്രവാദത്തിന് ധനസഹായം നൽകിയെന്ന കേസിൽ സാജിദ് മിറിനെ 15 വർഷം തടവിന് ശിക്ഷിച്ചിരുന്നു. പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്‌കർ ഇ ത്വയ്ബയിലെ മുതിർന്ന അംഗമാണ് സാജിദ് മിർ.
https://www.facebook.com/Malayalivartha