കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ, ഡോ. എംഎസ് ഷബീറിന്റെ പുസ്തക പ്രകാശനം നടന്നു...
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ ഡോ. എം എസ് ഷബീറിന്റെ 'ഒറ്റത്തുരുത്ത് എന്ന കഥാ സമാഹാരം പ്രകാശനം ചെയ്തു. പ്രമുഖ കവിയും, മാധ്യമ പ്രവർത്തകനുമായ ഡോ. ഇന്ദ്രബാബു, പ്രകാശനം നിർവഹിച്ചു.
കഥാകൃത്തും യുവകലാസാഹിതി ജില്ലാ പ്രസിഡന്റുമായ മഹേഷ് മാണിക്കം പുസ്തകം സ്വീകരിച്ചു. ചടങ്ങിൽ ജോസ് മാത്യു റോമൻ അധ്യക്ഷനായിരുന്നു. ഡോ. ഉഷാറാണി പി പുസ്തകം പരിചയപ്പെടുത്തി. ഡോ. എം എസ് ഷബീർ നന്ദി പറഞ്ഞു. ആരോഗ്യ വകുപ്പിൽ ഓർത്തോപീഡിക് സർജനാണ് ഡോ. എം എസ് ബഷീർ.
അതേ സമയം, കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തെ ലോക്‌സഭാ സ്പീക്കർ ഓം ബിർള പ്രശംസിച്ചു. പുസ്തകോത്സവങ്ങൾ സാഹിത്യത്തെ ആഘോഷിക്കുകയും എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയും സമൂഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും വായന വളർത്തുകയും ചെയ്യുന്നുവെന്ന് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
പുസ്തകോത്സവം നടത്താൻ കേരള നിയമസഭയുടെ ഭാഗത്തുനിന്നുണ്ടായ ശ്രമം പ്രശംസനീയമാണ്. ഇത്തരം പരിപാടികൾ യുവതലമുറയിൽ വായനയ്ക്കും വിമർശനാത്മക ചിന്തയ്ക്കുമുള്ള അഭിനിവേശം ജ്വലിപ്പിക്കും. ഇത് രാജ്യത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ രംഗങ്ങളെ സമ്പന്നമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
'പൊതുപ്രവർത്തകർ, എഴുത്തുകാർ, ഗവേഷകർ, പ്രസാധകർ തുടങ്ങിയവർക്ക് അവരുടെ സാഹിത്യ കൃതികളും പുസ്തകങ്ങളും പ്രദർശിപ്പിക്കുന്നതിന് ഈ പുസ്തകോത്സവം ഒരു മികച്ച വേദി ഒരുക്കിയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.
പൊതുജനങ്ങൾക്കിടയിൽ ഒരു പുരോഗമന സമൂഹ നിർമാണത്തിന് സംഭാവന നൽകുന്ന വായനാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ പുസ്തക ശേഖരം ഒരുക്കുന്നതിനും അവർക്ക് സാധിച്ചു' - ലോക്‌സഭാ സ്പീക്കർ പറഞ്ഞു.
ദീർഘവീക്ഷണത്തോടെയുള്ള ഇത്തരമൊരു പരിപാടിക്ക് തുടക്കംകുറിച്ച കേരള നിയമസഭാ സ്പീക്കർക്കും പുസ്തകോത്സവത്തിന്റെ വിജയത്തിനും എല്ലാവിധ ആശംസകളും നേരുന്നുവെന്നും ലോക്‌സഭാ സ്പീക്കർ സന്ദേശത്തിൽ പറഞ്ഞു.
https://www.facebook.com/Malayalivartha