പ്രശസ്ത മലയാളി ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു
പ്രശസ്ത മലയാളി ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു. 71 വയസായിരുന്നു. നിരവധി രാജ്യാന്തര, ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ബംഗളൂരുവിലായിരുന്നു താമസിച്ചുവരുന്നത്. 1945ല്‍ തൃശൂരിലെ ചാവക്കാടാണ് യൂസഫ് അറയ്ക്കല്‍ ജനിച്ചത്. കോഴിക്കോട് അറയ്ക്കല്‍ കുടുംബാംഗമാണ് യൂസഫിന്റെ മാതാവ്. കര്‍ണാടക ചിത്രകലാപരിഷത്തിലെ ആദ്യബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു.
1979ലും '81ലും കര്‍ണാടക സംസ്ഥാന ലളിതകലാ അക്കാദമി അവാര്‍ഡും 1983ല്‍ ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഫ് ളോറന്‍സ് ഇന്റര്‍നാഷനല്‍ ബിനാലെയില്‍ ലോറന്‍സോ ഡി മെഡിസി സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. കേരളം രാജാരവിവര്‍മ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.ഫ്രാന്‍സിലെ ലോറെന്‍സോ ഡി മെഡിസി എന്ന വിഖ്യാത പുരസ്‌ക്കാരം ഈയടുത്താണ് ഇദ്ദേഹത്തെ തേടിയെത്തിയത്.
പ്രശസ്തമായ ചാവക്കാട്ടെ അറയ്ക്കല്‍ കുടുംബത്തില്‍ ജനിച്ച യൂസഫിനു ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. മാതാപിതാക്കളുടെ മരണത്തോടെ ബംഗളൂരുവിലേക്കു താമസം മാറിയ യൂസഫ് ചുമര്‍ ചിത്രങ്ങള്‍, ശില്‍പനിര്‍മാണം, പ്രിന്റിങ്, എന്നിവയ്ക്കു പുറമെ ചിത്രരചനയെക്കുറിച്ചു നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. മനുഷ്യന്റെ വേദനകള്‍ വരച്ചുചേര്‍ത്ത ചിത്രങ്ങളായിരുന്നു അധികവും.
https://www.facebook.com/Malayalivartha