ടി.കെ പത്മിനിയുടെ ജീവിതം സിനിമയാകുന്നു
കേരളത്തിന്റെ വിഖ്യാത ചിത്രകാരി ടി.കെ പത്മിനിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ഇന്ത്യന്‍ ചിത്രകലയിലെ ഭാവിവാഗ്ദാനമായി അറുപതുകളില്‍ അറിയപ്പെട്ട പ്രതിഭയായിരുന്നു പത്മിനി. ഇരുപത്തിയൊമ്പതാം വയസ്സില്‍ മരണമെത്തി ആ കലാകാരിയെ കാര്‍ന്നെടുക്കുമ്പോൾ തന്റേതായി ഇരുന്നൂറിലേറെ പെയിന്റിംഗുകളും ഡ്രോയിംഗുകളുമാണ് ടി.കെ പത്മിനി പൂര്‍ത്തീകരിച്ചത്. കുറച്ചു വര്‍ഷങ്ങളുടെ ആയുസില്‍ പടര്‍ന്നു പന്തലിച്ച ചിത്രകലയുടെ സംയുക്തഭാവമായിരുന്നു പത്മിനി.ആ ജീവിതം സിനിമയിലെ സില്‍വര്‍ സ്ക്രീനിലെത്തുമ്പോൾ വിസ്മൃതിയിലാണ്ട കാലത്തേക്കുള്ള തിരിച്ചുപോക്കുകൂടിയാണ് സാധ്യമാകുന്നത്.
ടി.കെ പത്മിനി മെമ്മേറിയല്‍ ട്രസ്റ്റിന്റെ ബാനറില്‍ ടി.കെ ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പത്മിനിയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് എഴുത്തുകാരനായ സുസ്മേഷ് ചന്ത്രോത്ത് ആണ്. 1940 മുതല്‍ 1968 വരെയുള്ള ഇരുപത്തിയൊന്പത് വര്‍ഷത്തെ കേരളത്തിലെയും മദിരാശിയിലെയും പത്മിനിയുടെ ജീവിതമാണ് സിനിമയാകുന്നത്.
പ്രശസ്ത നായിക അനുമോളാണ് പത്മിനിയായി വേഷമിടുന്നത്.സഞ്ജു ശിവറാം,ഇര്‍ഷാദ്,ആയില്യന്‍,ഡോ.കൃഷ്ണദാസ്,സംവിധായകന്‍ പ്രിയനന്ദന്‍,ജിജി ജോഗി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.ബി അജിത്കുമാര്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പത്മിനിയുടെ അപൂര്‍വ്വ പെയിന്റിംഗുകള്‍ക്കും പ്രത്യേക സ്ഥാനം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha