ജാക്കി ചാനും ഓസ്കാര്‍ കിട്ടി
ആക്ഷന്‍ ഹീറോ ജാക്കി ചാന് ഓസ്കാര്‍ പുരസ്കാരം സമ്മാനിച്ചു. ശനിയാഴ്ച ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററില്‍ നടന്ന എട്ടാമത് ആന്വല്‍ ഗവര്‍ണേഴ്സ് അവാര്‍ഡ് ചടങ്ങില്‍ വച്ചാണ് ജാക്കി ചാന് ഹോണററി ഓസ്കര്‍ പുരസ്കാരം സമ്മാനിച്ചത്. റഷ് ഹവര്‍ എന്ന ചിത്രത്തില്‍ ജാക്കി ചാനോടൊപ്പം അഭിനയിച്ച ക്രിസ് ടക്കറാണു പുരസ്കാരം സമ്മാനിച്ചത്. ഒരു സ്വപ്ന സാക്ഷാത്കാരമാണിതെന്നു ജാക്കി ചാന്‍ പ്രതികരിച്ചു. വളരെ ചെറുപ്രായം മുതല്‍ ഓസ്കാര്‍ പുരസ്കാര ചടങ്ങ് വീക്ഷിക്കുന്ന പതിവുണ്ടായിരുന്നു. ഒരിക്കല്‍ മാതാപിതാക്കളുമൊത്ത് പുരസ്കാര ചടങ്ങ് വീക്ഷിക്കവേ, പിതാവ് ജാക്കി ചാനോട് ചോദിച്ചു മകനേ, നിനക്ക് നിരവധി സമ്മാനങ്ങള്‍ സിനിമാ ജീവിതത്തിനിടെ ലഭിച്ചു.
എന്നാണ് ഇതു പോലൊരു അവാര്‍ഡ് വാങ്ങാനാവുന്നത്. ഒരു ചിരി സമ്മാനിച്ചതിനു ശേഷം ജാക്കി ചാന്‍ പറഞ്ഞത് കോമഡി ആക്ഷന്‍ സിനിമാ നടനാണു താനെന്നാണ്. ജാക്കി ചാന്‍ ആദ്യമായി ഓസ്കാര്‍ പുരസ്കാരം നേരില്‍ കാണുന്നത് സില്‍വര്‍ സ്റ്റാലിന്റെ വീട്ടില്‍ വച്ചായിരുന്നു. അത് 23 വര്‍ഷങ്ങള്‍ക്കു മുന്‍പ്.
അന്ന് പുരസ്കാരം അതിശയത്തോടെ വീക്ഷിച്ച ജാക്കി ചാന്‍, കൗതുകം പൂണ്ട് അതിന്മേല്‍ തൊടുകയും ഉമ്മ വയ്ക്കുകയും ചെയ്തു. അതിനു ശേഷം മനസില്‍ സ്വയം പറഞ്ഞു. ഇതു പോലൊരെണ്ണം എനിക്കും വേണം. ഞാന്‍ ഈ നിമിഷവും കരുതുന്നു അതിന്മേല്‍ എന്റെ വിരല്‍ പാടുകള്‍ അവശേഷിക്കുന്നുണ്ടെന്ന്ജാക്കി ചാന്‍ ഓര്‍മകള്‍ അയവിറക്കി.
'ലോകമാകെയുള്ള എന്റെ ആരാധകര്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ഈ പുരസ്കാരത്തിന് എന്നെ അര്‍ഹനാക്കിയത് നിങ്ങളാണ്. സിനിമാ നിര്‍മാണം ഞാന്‍ ഇനിയും തുടരും. ജനലകള്‍ ചാടി കടക്കും, കിക്ക്, പഞ്ചിംഗ് തുടങ്ങിയ അഭ്യാസമുറകള്‍ വീണ്ടും കാണിക്കും' പുരസ്കാരമേറ്റ് വാങ്ങിയതിനു ശേഷം ജാക്കി ചാന്‍ പറഞ്ഞു.
62കാരനായ ജാക്കി ചാന്‍, 56 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിനിടെ 200ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha