ഇന്ന് ലോക പുസ്തക ദിനം.
വായിച്ചാലും വളരും വായിച്ചില്ലേലും വളരും..
പക്ഷേ വായിച്ചാല്‍ വിളയും
വായിച്ചില്ലേല്‍ വളയും - കുഞ്ഞുണ്ണിമാഷ്
ഇന്ന് ലോക പുസ്തക ദിനം. വിഖ്യാത എഴുത്തുകാരന്‍ വില്യം ഷേക്‌സ്പിയറിന്റെ ജന്മദിനവും ചരമദിനവും ആയ ഏപ്രില്‍ 23 ആണ് ലോക പുസ്തക ദിനമായി തിരഞ്ഞെടുത്തിരിക്കുന്നത്. ജനങ്ങളില്‍ വായനയോടുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുകയും ലോകമെമ്പാടുമുള്ള എഴുത്തകാരുടെയും പ്രസാധകരുടെയും ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേദിയൊരുക്കുകയും ചെയ്യുക എന്നതാണ് ദിനാചരണത്തിന്റെ മുഖ്യലക്ഷ്യം. ചരിത്രവും കഥകളും എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.
യുനെസ്‌കോയുടെ നേതൃത്വത്തില്‍ 1995 മുതലാണ് ലോക പുസ്തക ദിനമായി ആചരിക്കുന്നത്. പകര്‍പ്പവകാശ ദിനമായി കൂടി ഈ ദിനം അറിയപ്പെടുന്നു.
ഷേക്‌സ്പിയറിനു പുറമെ പമുഖ സ്പാനിഷ് എഴുത്തുകാരന്‍ മിഗല്‍ ഡി സെര്‍വാന്റസിന്റെ ചരമദിനം കൂടിയാണ് ഏപ്രില്‍ 23. സ്‌പെയിനില്‍ നിന്നുതന്നെയാണ് ദിനാചരണത്തിന്റെ ആശയം ഉണ്ടായത്. സ്‌പെയ്‌നില്‍ റോസ് ദിനമായാണ് ഏപ്രില്‍ ദിനം ആഘോഷിച്ചിരുന്നത്. ആ ദിവസം ആളുകള്‍ പരസ്പരം റോസാപൂക്കള്‍ കൈമാറുകയും ചെയ്യും. ന്നൊല്‍ 1926 ഏപ്രില്‍ 23ന് സെര്‍വാന്റസിന്റെ വേര്‍പാടില്‍ അനുശോചിച്ച് ജനങ്ങള്‍ പുസ്തകങ്ങളാണ് കൈമാറിയത്. അത് തുടര്‍ന്നുപോകുകയും ചെയ്തു.
അയര്‍ലന്‍ഡിലും യുകെയിലും മാര്‍ച്ച് മാസത്തിലെ ആദ്യ വ്യാഴാഴ്ചയാണ് പുസ്തകദിനമായി ആചരിക്കുന്നത്.
https://www.facebook.com/Malayalivartha