ഡോ.എം.എസ്. ഷബീറിന്റെ മൂന്നാമത്തെ കവിതാസമാഹാരമായ 'ഞാൻ' പ്രകാശനം ചെയ്തു...
സാഹിത്യകാരനായ ഡോ.എം.എസ്. ഷബീറിന്റെ മൂന്നാമത്തെ കവിതാസമാഹാരമായ 'ഞാൻ' പ്രകാശനം ചെയ്തു. സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പ്രകാശനം നിർവഹിച്ചു. പന്ന്യൻ രവീന്ദ്രൻ പുസ്തകം സ്വീകരിച്ചു. എഴുത്തു കൂട്ടം ദി കമ്മ്യൂണൽ ഓഫ് ലെറ്റേഴ്സ് അഞ്ചാം വാർഷികത്തോടനുബന്ധിച്ച് എറണാകുളം സഹോദര സൗധത്തിൽ നടന്ന സാഹിത്യ സമ്മേളനത്തിൽ സിജിതാ അനിൽ അധ്യക്ഷയായി.
സമ്മേളനം സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പന്ന്യൻ രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ഇടപ്പോൺ അജിത് കുമാർ, വടയാർ സുനിൽ, ജോൺ റിച്ചാർഡ്, സുകന്യ കൃഷ്ണ, രാഹുൽ റിജി നായർ, സതിജ. വി.ആർ എന്നിവർ സംബന്ധിച്ചു. ഡോ. എം.എസ്.ഷബീർ നന്ദി അറിയിച്ചു.
തിരുവനന്തപുരം പേരൂർക്കട ജില്ലാ ഗവ.മോഡൽ ആശുപത്രിയിലെ ഓർത്തോപീഡിക് സർജനാണ് ഡോ.എം.എസ്. ഷബീർ
https://www.facebook.com/Malayalivartha