പുതുമഴ (കവിത) - ഗീതു
പുതുമഴ (കവിത) - ഗീതു
മെല്ലെ തെന്നലില്‍ തേരിലേറി
ഒന്ന് ചായാനൊരുങ്ങിയും
വേനലിന്‍ ചൂടില്‍ വാടിപ്പോയൊരീ
ചില്ലകള്‍ക്ക് കുളിരേകിയും
തുള്ളി തുള്ളിയായെന്റയുള്ളിലും
കുളിരു തൂവുന്നീ പുതുമഴ
മണ്ണില്‍ പറ്റിയ കുഞ്ഞു പൂവൊന്ന്
കണ്‍ തുറന്നെഴുന്നേറ്റിതാ
കൗതുകത്താല്‍ വിടര്‍ന്ന കണ്ണുമായ്
ആസ്വദിക്കുന്നീ മഴ
കാറ്റിലാടുമൊരു ചില്ലത്തുമ്പത്തൂയലാടും
കുരുവിയും
കാക്കയും മരപ്പൊത്തിനുള്ളില്‍
നിന്നെത്തി നോക്കുന്ന നോക്കുന്ന തത്തയും
പുള്ളും മൈനയും കുറുകും പ്രാക്കളും
കാത്തിരുന്നതാണീ മഴ
കാറ്റു തീര്‍ക്കുന്ന മര്‍മ്മരമെന്റെ കാതിന്നീണമായ് തോന്നവേ
മെല്ലെ പ്പാവാടത്തുമ്പുയര്‍ത്തി ഞാന്‍
തുള്ളുമീ പെയ്ത്തില്‍ ചാടുവാന്‍
ഇല്ലിക്കൂട്ടങ്ങള്‍ ഒന്നിച്ചാര്‍ത്തു പുളഞ്ഞു
മുന്നിലേക്കാഞ്ഞിതാ
വാഴ മെല്ലെ ചെരിഞ്ഞു മുട്ടിന്റെ
തായ്ബലത്തില്‍ ചാഞ്ഞിതാ
നടുമുറ്റമാകെ പതിച്ചൊരീ മഴ മുത്തു
ചേര്‍ന്ന കുളത്തിനെ
ഓവടച്ചു തടഞ്ഞു നിര്‍ത്തിയി
ന്നൊഴുക്കും കടലാസുതോണി ഞാന്‍
ഇതുവരെ കണ്ട കാഴ്ചയല്ലിനി
നാളെ പുലര്‍ച്ചെ പ്രകൃതിയില്‍
നാമ്പിടുന്നത് കാണാം തളിരുകള്‍
പൂക്കള്‍ ചൂടാന്‍ കൊതിക്കയാല്‍
കണ്ണിനിമ്പമായ് പച്ചിലച്ചാര്‍ത്തില്‍
കൊച്ചു സൂര്യന്‍ ജ്വലിച്ചിടാം
പിച്ചിയില്‍ മുല്ലവള്ളിയില്‍ നൂറു
മൊട്ടു പൊട്ടി ചിരിച്ചിടാം...! (Geethu )
https://www.facebook.com/Malayalivartha