ബാല്യം ( കവിത ) ഗീതു
ബാല്യം ( കവിത ) ഗീതു
കഥകളുറങ്ങുന്ന ഈ നാലുകെട്ടിന്ന
കത്തളത്തില്‍
ചെവിയോര്‍ത്താലെന്‍
കൊലുസിന്റെ കൊഞ്ചലുണ്ട്
തരിവളകള്‍ പൊട്ടിച്ചിരിക്കുന്നുണ്ട്
കുറുമ്പിയായുള്ളില്‍ ഞാനൊളിക്കുന്നുണ്ട്
നടുമുറ്റത്തൂടെ അരിച്ചെത്തും നിലാവിനെ
കൗമാരസ്വപ്നങ്ങള്‍ കൊതിക്കുന്നുണ്ട്
ശരറാന്തല്‍ വിളക്കിന്റെ തിരിനീട്ടി കുനിഞ്ഞിരുന്ന്
മനസ്സിലെ കവിതകള്‍ പകര്‍ത്തുന്നുണ്ട്
കല്ലൊതുക്കിഴ പാകുംപടവുകളിറങ്ങിപ്പോയ്
കുളപ്പുരക്കടവില്‍ വന്നിരിക്കുന്നുണ്ട് കൈകളില്‍ കരുതിയ അരിമണിക്കായി ന്നും
പരലുകള്‍ പാദങ്ങളെ പുണരുന്നുണ്ട്
പട്ടുപാവാടയിട്ട്
ചന്ദനക്കുറിതൊട്ട് പുലര്‍ തെന്നലായ് ഞാനൊഴുകുന്നുണ്ട്
പൂക്കളെത്തഴുകി കാതിലൊരു കളിചൊല്ലി
തൊടിയാകെ ഓടി ഞാനലയുന്നുണ്ട്
തുള്ളുന്ന പൂവാലിയെ ഉമ്മവെച്ചോമനിച്ച്
തൊഴുത്തിലെ പുല്ലുട്ടിയില്‍ ഇരിക്കുന്നുണ്ട്
കുറുഞ്ഞിയെ താലോലിച്ചൊ
രിത്തിരി പാല്‍ കൊടുത്ത്
വടിക്കിനിക്കോലായില്‍
പോയിരിക്കുന്നുണ്ട്
മനസ്സിന്റെ മണി ചെപ്പില്‍ വളപ്പൊട്ടും
മഞ്ചാടിയും മയില്‍പ്പീലിത്തുണ്ടുമായ്
ഞാനവളെ കണ്ടു
കനവിലെ കവിതകള്‍ മൂളികൊണ്ടെന്തിനോ
ഒരു വേള അവളെന്റയരികില്‍ വന്നു
ചപ്പില നിറഞ്ഞൊരീമുറ്റത്തിന്നവളുടെ കൊച്ചു കാല്‍പ്പാടുകള്‍ ഞാന്‍ തിരഞ്ഞു...
തളത്തിലെ ഇരുട്ടില്‍ പോയ് ഒളിച്ചതാവാം
മറക്കാത്താ നാളിന്റെ മധുരത്തില്‍ ലയിച്ചവള്‍
തനിച്ചിന്നും പടിപ്പുരയില്‍ ഇരിക്കയാവാം!
https://www.facebook.com/Malayalivartha