നിറക്കൂട്ട് (കവിത ) ഗീതു
നിറക്കൂട്ട് (കവിത ) ഗീതു
ഒരു പൂ വിരിയുന്നത് ,ശലഭം തേന്‍ നുകരുന്നത്
മഴ മാഞ്ഞ ആകാശത്ത് പതിയെ മഴവില്ല് നിവരുന്നത്
കുഞ്ഞു ചിറകേറി തുമ്പി പാറുന്നത്
വെള്ളി മേഘക്കെട്ടുകള്‍ തമ്മില്‍ പുണര്‍ന്ന് മറിയുന്നത്
കുലുങ്ങി ചിരിച്ച് പുഴയോടുന്നത്
കാട്ടരുവി വഴിയിലെ കല്ലിനോടും ,പുല്ലിനോടും കിന്നരിച്ച്
കുണുങ്ങിയോടുന്നത്
മാനുകളും മയിലുകളും പഞ്ചവര്‍ണ്ണക്കിളികളും
വര്‍ണ്ണങ്ങള്‍ വാരിത്തൂവിയ കുന്നുകളും താഴ്വരകളും...
അകലെ കടലില്‍ സൂര്യന്‍ മുങ്ങിക്കുളിക്കുമ്പോള്‍
കണ്ടു നാണിക്കുന്ന സന്ധ്യയുടെ മുഖം തുടുക്കുന്നത്
സാന്ധ്യ നിറം മാഞ്ഞ് ആകാശത്ത് പതിയെ രാത്രിയെത്തുന്നത്
നക്ഷത്ര പൂക്കള്‍ വിരിയുന്നത് കാണാന്‍
അമ്പിളി എത്തിനോക്കുന്നത്
കുയിലിണ മുളങ്കൂട്ടില്‍ മധുരമായ് പാടുന്നത്
പാതിരാവില്‍ വെള്ളിക്കമ്പളത്താല്‍ മൂടി
പ്രപഞ്ചം ശാന്തമായ് ഉറങ്ങുന്നത് ...
https://www.facebook.com/Malayalivartha