വീണ്ടും ഓണം ( കവിത) ഗീതു
വീണ്ടും ഓണം ( കവിത) ഗീതു
പൂവില്‍ നിന്നൊരു പൂവിലേക്കോണ
തുമ്പിയായ് മനം പാറുന്നൂ
കുമ്പിളില്‍ പൂ നിറച്ചു പൂക്കളം
തീര്‍ക്കുവാനുള്ളം വെമ്പുന്നൂ
പോയൊരോണത്തിന്‍ മാധുര്യ
പ്പാല്‍ പതിഞ്ഞൊരീരടിപ്പാട്ടിന്നായ്
കാതുകളിമ്പം തൂകി പൂവിളി
കേട്ട് കൂട്ടായി പാടുന്നൂ ....
പൂവേ പൂപ്പൊലി പാടി ഞാനെന്റെ
പട്ടുപാവാടത്തുമ്പിലെ
പൂക്കളാലിന്ന് മുറ്റത്തെക്കളം
മോടി കൂട്ടാന്‍ തുടങ്ങവേ
ഓണപ്പാട്ടൊന്നു പാടി നീയെന്റെ
കൈ പിടിക്കാന്‍ വരില്ലയോ
ഉത്രാടരാവീ മുറ്റത്തിന്ന്
പിച്ചകക്കളം തീര്‍ക്കുന്നൂ ....
ഓര്‍മ്മയില്‍ പണ്ട് നാം രണ്ടും തീര്‍ത്ത
പൂക്കളം ചിരി തൂകുന്നൂ
ഗായകാ ഓണപ്പൂങ്കുയിലായി
രാഗമാധുരി തൂകി നീ
പൂനിലാവില്‍ കാത്തിരിക്കുമെന്‍
മുന്നിലാഗതനാവുകില്‍
അന്നു നാം കണ്ട സുന്ദര സ്വപ്നം
ധന്യമായ് തീര്‍ന്നീ രാവിലെ
പൗര്‍ണ്ണമിയില്‍ കുളിച്ചു നാളത്തെ
പൊന്നോണം ധന്യമാക്കിടാം ....!!
https://www.facebook.com/Malayalivartha