ഈ പാട്ടു കേട്ടാൽ നിങ്ങൾ ഉറങ്ങി പോകും
സംഗീതത്തിന് മനുഷ്യ മനസ്സിനെ എന്തിനു പ്രകൃതിയെപോലും സ്വാധീനിക്കാനുള്ള കഴിവുണ്ട്. ത്യാഗരാജ സ്വാമികൾ പാട്ടുപാടി മഴ പെയ്യിച്ചിട്ടുണ്ടല്ലോ. സംഗീതത്തിന് മനസ്സിന്റെ ഉല്‍ക്കണ്ഠ നിരക്ക് കുറക്കാനുള്ള കഴിവുണ്ടെന്ന് ഗവേഷകരും തെളിയിച്ചിട്ടുണ്ട്.
എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു പാട്ടിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
താരാട്ടുപാട്ടല്ലെങ്കിലും ഇതിന് മനുഷ്യരെ ഉറക്കാന്‍ കഴിയും. പാട്ട് എന്ന് പറഞ്ഞാൽ താളാനു ബദ്ധമായ സംഗീതം. മനസ്സിനെ വിശ്രാന്തിയിലേക്ക് നയിക്കാൻ ഉള്ള കഴിവുണ്ട് ഈ സംഗീതത്തിന്. ശാസ്ത്രജ്ഞരും ഇത് ശരി വയ്ക്കുന്നു. ഉല്‍ക്കണ്ഠകള്‍ എല്ലാം പരമാവധി കുറച്ച് ഉറക്കത്തിലേക്ക് വഴുതി വീഴുമെന്ന് എല്ലാവരും പറയുന്ന പാട്ടിന്‍റെ പേര് - 'വെയ്റ്റ്‍ലെസ്'.ഹൃദയതാളത്തെ അനുസ്മരിപ്പിക്കുന്ന സംഗീതമാണ് ഇതിലുള്ളത്.മാർകോണി യൂണിയന്‍ ആണ് ഗായകന്‍.
40 സ്ത്രീകളില്‍ ഈ പാട്ട് ഗവേഷകര്‍ പരീക്ഷിച്ചു. മറ്റു പാട്ടുകളേക്കാള്‍ 11 ശതമാനം അധികം മാനസിക ആശ്വാസം തരുന്നതാണ് ഈ സംഗീതം എന്നാണ് കണ്ടെത്തല്‍. മൊത്തത്തില്‍ 65 ശതമാനം ഉല്‍ക്കണ്ഠ നിരക്ക് കുറയ്ക്കാന്‍ കുറയ്ക്കാനുള്ള കഴിവ് ഈ താളത്തിനുണ്ട്
പാട്ട് കേൾക്കാം
https://www.facebook.com/Malayalivartha