എന്റെ യാത്ര തുടരുന്നു...
നിന്നിലൂടെ പറന്നു പോയ എന്റെ മനസിന്റെ താളുകള്‍
എന്നെന്നേക്കുമായി ഞാന്‍ സുക്ഷിച്ചുവെപ്പൂ എന്‍ ശവകുടീരത്തില്‍
നിന്നെ എന്നും ഓര്‍ക്കുവാന്‍ , എന്നും അരികെ ചേര്‍ത്തു പിടിക്കുവാന്‍
നിന്റെ ഓര്‍മ്മകള്‍ എന്നെ വിട്ടു പോകാതിരിക്കുവാന്‍
ഞാന്‍ നിന്നേയും കൂട്ടി എന്റെ യാത്ര തുടരുന്നു
പൊട്ടിച്ചിതറാത്ത പ്ലാസ്റ്റിക് കുപ്പിയില്‍ നമ്മുടെ നല്ല ഓര്‍മ്മകള്‍ നിറഞ്ഞിരിക്കുന്നു
നിന്റെ കണ്ണുനീര്‍ ഞാന്‍ അറിയുന്നു
അറിയാതെ പാതയിലൂടെ ഞാന്‍ ഓടിക്കിതച്ചു
അറിയാതെ വീണുപോയി ഒരു കുഴിയില്‍ , ഒരിക്കലും തിരിച്ചു വരുവാന്‍ കഴിയാതെ
അറിഞ്ഞില്ല ഒന്നും...
അരികിലെ വിളക്കില്‍ നിന്നും തീജ്വാല ഉയരുമ്പോള്‍ , ഞാന്‍ അറിഞ്ഞു എന്റെ മരണം
ഇനി ഒരിക്കലും ഈ ജ്വാല എനിക്കു ദര്‍ശിക്കാന്‍ കഴിയില്ല
നിന്നില്‍ നിന്നും മനസാല്‍ മാത്രം അകലെ...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha