കടലിന്റെ കല്യാണത്തിന് നദികള്‍ വിരുന്നെത്തുമ്പോള്‍
ചക്രവര്‍ത്തിയും വീരബലും തമ്മില്‍ ചിലേപ്പാഴൊക്കെ പിണങ്ങാറുണ്ട്. പിണങ്ങിയാല്‍ വീരബല്‍ ഏതെങ്കിലും സാമന്തരാജ്യത്തേക്ക് കടക്കും. പോയിക്കഴിഞ്ഞാല്‍ ചക്രവര്‍ത്തിക്കു വിഷമവുമാണ്. ബുദ്ധിമാനായ വീരബല്‍ സ്ഥലം വിട്ടാല്‍ കണ്ടുപിടിക്കുക വളരെ പ്രയാസമാണ്. ഒരിക്കല്‍ അങ്ങനെ സംഭവിച്ചു. പിന്നെ കണ്ടുപിടിക്കുന്നതിനുള്ള വഴികള്‍ ആലോചിച്ചു തുടങ്ങി. അവസാനം തന്റെ സാമന്തരാജാക്കന്മാര്‍ക്ക് താഴെ കാണുംവിധമുള്ള ഒരു ക്ഷണക്കത്ത് തയ്യാറാക്കി അയച്ചു.
``എന്റെ രാജ്യത്തുള്ള കടലിന്റെ കല്യാണം നിശ്ചയിച്ചിരിക്കുകയാണ്. നിങ്ങളുടെ രാജ്യത്തുള്ള നദികളെ എന്റെ കൊട്ടാരത്തിലേക്ക് അയയ്‌ക്കുക.''
അമ്പരപ്പിക്കുന്ന ക്ഷണക്കത്ത് ആര്‍ക്കും അങ്കലാപ്പിനിടയാക്കി. എല്ലാവരും എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. അങ്ങനെ ഇരിക്കുമ്പോള്‍ ഒരു രാജ്യത്തു നിന്നും താഴെക്കാണുന്ന വിധം ഒരു മറുപടി ചക്രവര്‍ത്തിക്കു കിട്ടി.
``എന്റെ രാജ്യത്തുള്ള നദികള്‍ അങ്ങയുടെ കൊട്ടാരത്തിലേക്കു വരുന്നതിനു തയ്യാറായിരിക്കുന്നു. അങ്ങയുടെ രാജ്യത്തുള്ള കിണറുകളെ, പകുതി ദൂരം വരെയെങ്കിലും വന്ന് ആ നദികളെ സ്വീകരിച്ച് അങ്ങയുടെ കൊട്ടാരത്തിലേക്ക് ആനയിക്കുന്നതിന് പറഞ്ഞയച്ചാലും.''
എഴുത്തു കിട്ടി വായിച്ചപ്പോള്‍ ചക്രവര്‍ത്തിക്കു വളരെ സന്തോഷമായി. - വീരബല്‍ - തന്റെ പ്രിയങ്കരനായ മന്ത്രി ഒളിച്ചു താമസിക്കുന്ന രാജ്യം കണ്ടുപിടിച്ചു. ഉടനെതന്നെ അക്‌ബര്‍ ആ രാജ്യത്തേക്കു യാത്ര തിരിച്ചു. വളരെ സന്തോഷത്തോടെ വിരബലിനെ അവിടെ കാണാനിടയായി. പൂര്‍വാധികം സ്‌നേഹത്തോടെ അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോന്നു. എന്നു മാത്രമല്ല വളരെയേറെ ബഹുമതികളും സമ്മാനങ്ങളും നല്‌കി ആദരിക്കുകയും ചെയ്‌തു.
https://www.facebook.com/Malayalivartha