Widgets Magazine
22
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അത് അപമാനിക്കുന്നതിന് തുല്ല്യം... പുഷ്പ-2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ അല്ലു അര്‍ജുന്‍; ആരോപണങ്ങളെല്ലാം അപമാനിക്കുന്നതിന് തുല്ല്യം


സന്ദീപ് വാര്യരെ എടുക്കാമെങ്കില്‍... നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ വിടാന്‍ നീക്കം; ബി.ഡി.ജെ.എസ്. കടുത്ത അതൃപ്തിയില്‍; പെരുന്നയില്‍ ചെന്നിത്തല, ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിലും മാരാമണ്‍ കണ്‍വെന്‍ഷനിലും സതീശന്‍


കണ്ണീര്‍ക്കാഴ്ചയായി.... ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ച സംഭവം...ഇരുവരുടെയും ഫോണ്‍ കരയില്‍ കണ്ടെത്തി, കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് പ്രാഥമിക നിഗമനം


വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും....


നേപ്പാളിൽ വീണ്ടും 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം...ജീവനാശമോ സ്വത്ത് നഷ്‌ടമോ സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല...നേപ്പാൾ ഗുരുതരമായ ഭൂകമ്പങ്ങളെ ഇനിയും നേരിടും..

ജയദ്രഥന്‍ വധിക്കപ്പെടുന്നു

21 NOVEMBER 2012 04:00 AM IST
മലയാളി വാര്‍ത്ത.



മധ്യാഹ്നം കഴിഞ്ഞിട്ടും അര്‍ജുനനു ജയദ്രഥനെ നേരില്‍ കിട്ടിയില്ല. അര്‍ജുനരഥത്തിലെ കൊടിക്കൂറ കാണുമ്പോഴേ കൗരവനായകര്‍ ജയദ്രഥനെ താവളം മാറ്റുകയായി. പാണ്ഡവരെ എതിരിടുകയും ജയദ്രഥനെ രക്ഷിക്കുകയും ചെയ്യുന്ന ഇരട്ടയത്‌നത്തില്‍ കൗരവപ്പട അമ്പേ തളര്‍ന്നുവശായി എന്നുതന്നെ പറയാം.
കര്‍ണനും ഭീമസേനനും പലകുറി ഏറ്റുമുട്ടിയപ്പോള്‍ രണ്ടുപേരും ക്ഷീണിതരായി. കര്‍ണനും അശ്വത്ഥാമാവും കൂടി രക്ഷപെട്ടുപോയെങ്കിലും ദ്രോണര്‍ സംഹാരം തുടര്‍ന്നുകൊണ്ടേയിരുന്നു. ക്ഷീണിതനായ ഭീമസേനനെ സഹായിക്കാന്‍ സാത്യകി പാഞ്ഞെത്തി. ഇടയില്‍ ചാടി വീണ അലംബുഷന്‍ സാത്യകിയോട്‌ എതിരിട്ടു. ക്രുദ്ധനായ സാത്യകിയുടെ ശരമാരിക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ കഴിയാതെ അലംബുഷന്‍ പോര്‍ക്കളത്തില്‍ ചത്തുവീണു.
അപ്പോള്‍ ദുശ്ശാസനന്‍ പോര്‍വിളി മുഴക്കിക്കൊണ്ടു സാത്യകിക്കെതിരെ പാഞ്ഞുവന്നു. സാത്യകിയുടെ ക്രൂരനാരാചങ്ങളേറ്റു ദുശ്ശാസനന്റെ അശ്വങ്ങള്‍ ചത്തു വീഴുകയും രഥം ഉടഞ്ഞു തകരുകയും ചെയ്‌തു.
അതു കണ്ടു സോമദത്തപുത്രനായ ഭൂരിശ്രവസ്സ്‌ കുലച്ച വില്ലുമായി സാത്യകിയെ എതിരിട്ടു. അവര്‍ തമ്മില്‍ നടന്ന ഘോരയുദ്ധത്തില്‍ രണ്ടുപേരും മദയാനയെപ്പോലെ ഏറ്റുമുട്ടി. രണ്ടുപേരുടെയും വില്ലുകള്‍ പരസ്‌പരം അറുത്തു. തേരുകള്‍ തകര്‍ത്തു. അശ്വങ്ങള്‍ ചത്തു. തേരാളികളും വീണു. ആയുധങ്ങളില്ലാതെ അവര്‍ സിംഹങ്ങളെപ്പോലെ തമ്മില്‍ കടിപിടികൂട്ടി. ക്ഷീണിതനായ സാത്യകിയെ ഭൂരിശ്രവസ്സ്‌ ഒരു നിമിഷം എടുത്തുപൊക്കി നിലത്തെറിഞ്ഞു. തളര്‍ന്നു വീണ സാത്യകി എഴുന്നേല്‌കാനൊരുങ്ങുമ്പോള്‍ ഭൂരിശ്രവസ്സ്‌ ഉറയില്‍ നിന്നു വാളൂരി. ഇതുകണ്ട്‌ അകലെ നിന്ന അര്‍ജുനന്‍ ഗാണ്ഡീവത്തില്‍ കത്തിയമ്പുതൊടുത്തു. പാഞ്ഞെത്തിയ പാര്‍ത്ഥബാണം ഭൂരിശ്രവസ്സിന്റെ ഉയര്‍ന്ന കരം മുറിച്ചുകളഞ്ഞു.
ചോരയൊലിക്കുന്ന അര്‍ദ്ധകരം ഇടതുകരം കൊണ്ടു ചേര്‍ത്തു പിടിച്ചു ഭൂരിശ്രവസ്സ്‌ അര്‍ജുനന്റെ പ്രവൃത്തിയെ ചോദ്യം ചെയ്‌തു. യുദ്ധത്തില്‍ അധര്‍മം ചെയ്യുന്നത്‌ അര്‍ജുനനെപ്പോലുള്ളവര്‍ക്കു ഭൂഷണമല്ല എന്നാക്ഷേപിക്കുകയും ചെയ്‌തു. അതിനു പാര്‍ത്ഥന്‍ നല്‌കിയ മറുപടി, നിരായുധനായ സാത്യകിയെ വധിക്കാനൊരുങ്ങിയതും അധര്‍മമാണെന്നായിരുന്നു. മാത്രവുമല്ല, അഭയം യാചിക്കുന്നവനെ കൈവിടുന്നതു ക്ഷത്രിയധര്‍മത്തിനു യോജിച്ചതുമല്ല. സാത്യകിയെ രക്ഷിക്കാന്‍ എനിക്കു കടമയുണ്ട്‌. അതു മാത്രമേ ഞാന്‍ ചെയ്‌തുള്ളു.
ഈ സമയത്തു സാത്യകി ഭൂരിശ്രവസ്സിന്റെ വീണു കിടന്ന വാളെടുത്ത്‌ അയാളുടെ ശിരസ്സു ഛേദിച്ചു.
വീണ്ടും ജയദ്രഥനെ അന്വേഷിച്ചു കൃഷ്‌ണാര്‍ജുനന്മാര്‍ മുന്നോട്ടു നീങ്ങി. ദ്രോണര്‍, അശ്വത്ഥാമാവ്‌, കൃപര്‍, ശല്യര്‍ എന്നിവരാല്‍ സംരക്ഷിതനായി പടക്കളത്തിന്റെ ഒരു ഭാഗത്തു പതുങ്ങി നില്‌ക്കുകയായിരുന്നു ജയദ്രഥന്‍. ഇത്തവണ അയാളെ ഒളിപ്പിക്കുന്നതിനവര്‍ക്കു കഴിഞ്ഞില്ല. അതിനു മുമ്പേ അര്‍ജുനന്‍ അയാള്‍ക്കെതിരെ പാഞ്ഞടുത്തു.
അതു കണ്ടു ദുര്യോധനന്‍ കര്‍ണനോടു പറഞ്ഞു: കര്‍ണാ, ഇതാണു യുദ്ധത്തിനുള്ള സമയം. നീ നിന്റെ ബലവീര്യങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ പ്രകടിപ്പിക്കണം. സൈന്ധവനെ രക്ഷിക്കണം. സൂര്യനസ്‌തമിക്കുന്നതുവരെ അര്‍ജുനനെ എതിരിട്ടു നിര്‍ത്താന്‍ കഴിയണം. സൂര്യനസ്‌തമിച്ചാല്‍ പ്രതിജ്ഞ പാലിക്കാന്‍ കഴിയാത്തവനായി അര്‍ജുനന്‍ തീയില്‍ ചാടി മരിക്കും. അതോടെ പാണ്ഡവര്‍ നിസ്സഹായരാകും. പിന്നെ അവര്‍ക്കു കാടുകയറുകയല്ലാതെ മറ്റൊരു പോം വഴിയുണ്ടാവില്ല. നിഷ്‌കണ്ടകമായ ഹസ്‌തിനപുരം നമ്മുടെ അധീനതയിലാകും. അവന്‍ ജയദ്രഥവധത്തിനു പ്രതിജ്ഞ ചെയ്‌തത്‌ അവരുടെ വംശനാശത്തിനാണ്‌. രാധേയ, അജയ്യനായ നീയുള്ളപ്പോള്‍ ജയദ്രഥനെ അസ്‌തമയത്തിനു മുമ്പു വധിക്കാന്‍ അര്‍ജുനനെങ്ങനെ കഴിയും? ശല്യരും കൃപരും സുരക്ഷാവലയം തീര്‍ത്തു നില്‌ക്കുമ്പോള്‍ ജയദ്രഥനെ കൊല്ലാന്‍ അര്‍ജുനനെങ്ങനെ കഴിയും? അശ്വത്ഥാമാവും ദുശ്ശാസനനും ഞാനും തീര്‍ത്തിരിക്കുന്ന പ്രതിരോധ ദുര്‍ഗം ഭേദിച്ച്‌ അര്‍ജുനന്‍, ജയദ്രഥനെ വധിക്കുന്നതെങ്ങനെ? നമ്മളെല്ലാം കാത്തുനില്‌ക്കുന്നു, ആയിരക്കണക്കിനു വീരന്മാര്‍ പൊരുതി മുന്നേറുന്നു. അര്‍ജുനനു ജയദ്രഥനെ തൊടാന്‍ പോലും സാധിക്കില്ല കര്‍ണാ, എനിക്കുറപ്പുണ്ട്‌.
ദുര്യോധനാ, കര്‍ണന്‍ പറഞ്ഞു: ഭീമന്റെ ലക്ഷ്യം തെറ്റാത്ത അമ്പുകളേറ്റു സര്‍വാംഗം മുറിഞ്ഞിട്ടും ഞാന്‍ പിടിച്ചു നില്‌ക്കുകയാണ്‌. എന്റെ ജീവിതം നിനക്കുവേണ്ടിയാണ്‌. സിന്ധുരാജനെ ധനഞ്‌ജയന്‍ വധിക്കാതിരിക്കാന്‍ ഞാനെന്റെ കൂര്‍ത്തു മൂര്‍ത്ത അമ്പുകള്‍ കൊണ്ടു പൊരുതും. പാണ്ഡവപുത്രനു നമ്മെ ജയിക്കാനാവില്ല. അതിനുവേണ്ടതൊക്കെ ഞാന്‍ ചെയ്യുന്നുണ്ട്‌. ജയം ദൈവനിശ്ചയമാണ്‌. നിന്റെ ഇഷ്‌ടത്തിനു വേണ്ടിയും ജയദ്രഥ രക്ഷയ്‌ക്കുവേണ്ടിയും ഞാന്‍ മുഴുവന്‍ ശക്തിയോടെ പോരാടും. എങ്കിലും ജയം ദൈവനിശ്ചയമാണ്‌. ഇപ്പോള്‍ ഞാന്‍ നിനക്കുവേണ്ടി പാര്‍ത്ഥനോട്‌ എന്റെ പൗരുഷത്തിനൊത്തവിധം പടവെട്ടുന്നുണ്ട്‌. എങ്കിലും ജയം ദൈവനിശ്ചയമാണ്‌.
ഇത്രയും പറഞ്ഞു ശംഖു വിളിച്ചു രഥത്തില്‍ കയറി കര്‍ണന്‍ അര്‍ജുനനെ നേരിടാന്‍ പുറപ്പെട്ടു. ദ്രോണരും അശ്വത്ഥാമാവും ദുര്യോധനനും ദുശ്ശാസനനും കൃപരും ശല്യരും ഒരേ സമയം പാണ്ഡവ സൈന്യത്തിനു നേരേ ഇരച്ചു കയറി. ഭീമാര്‍ജുനന്മാരും യുധിഷ്‌ഠിരനും നകുലസഹദേവന്മാരും ധൃഷ്‌ടദ്യുമ്‌നനും പാഞ്ചാലനും വിരാടനുമെല്ലാം സര്‍വശക്തിയുമെടുത്തു കൗരവരെ തടഞ്ഞു. യുദ്ധം ആരുമാരും ജയിക്കാതെയും തോല്‌ക്കാതെയും നീണ്ടു പോയപ്പോള്‍ ശ്രീകൃഷ്‌ണന്‍, അര്‍ജുനനോടു പറഞ്ഞു:
പാര്‍ത്ഥാ, ജയദ്രഥനെ വധിക്കുക എളുപ്പമല്ല. നേര്‍യുദ്ധത്തില്‍ പയറ്റാനാവാത്ത ചില അടവുകള്‍ നമ്മളെടുക്കേണ്ടി വരും. തിന്മയെ ജയിക്കാന്‍ നന്മയ്‌ക്കു കഴിയാതെ വന്നാല്‍ തിന്മയെ തിന്മകൊണ്ടു തന്നെ നേരിടേണ്ടി വരും. മുള്ളെടുക്കുന്നതു മുള്ളുകൊണ്ടുതന്നെയാണല്ലൊ. ഞാനൊരു തന്ത്രമെടുക്കാം. ഞാന്‍ കൗരവര്‍ക്കെതിരെ ആയുധമെടുക്കില്ലെന്നല്ലേ പറഞ്ഞിട്ടുള്ളൂ. അവരെ തോല്‌പിക്കാന്‍ ശ്രമിക്കില്ലെന്നു പ്രതിജ്ഞയെടുത്തിട്ടില്ലല്ലൊ. ഇപ്പോള്‍ സൂര്യന്‍ അസ്‌തമിച്ചതായും ഇരുട്ടു വീണതായും തോന്നും. അപ്പോള്‍ കൗരവര്‍ ആര്‍ത്തു വിളിക്കും. ജയദ്രഥരക്ഷ അവര്‍ മറക്കും. പാര്‍ത്ഥന്‍ അഗ്നിപ്രവേശം ചെയ്യുന്നതു കാണാന്‍ കാത്തിരിക്കും. ആ തക്കം നോക്കി ജയദ്രഥനെ വധിച്ചുകൊള്ളണം.
ഇത്രയും പറഞ്ഞു ശ്രീകൃഷ്‌ണന്‍ സുദര്‍ശനചക്രം ആകാശത്തേക്കു വലിച്ചെറിഞ്ഞു. അതു പതുക്കെപ്പതുക്കെ ഉയര്‍ന്നുചെന്നു സൂര്യബിംബത്തെ മറച്ചു. സന്ധ്യയായി, സൂര്യനസ്‌തമിച്ചു എന്നു ധരിച്ചുവശായ കൗരവപ്പട ആര്‍ത്തുവിളിച്ചു. പാണ്ഡവരെ മുച്ചൂടും പരിഹസിച്ചു. കൂക്കി വിളികളും അട്ടഹാസങ്ങളുമുണ്ടായി. പാണ്ഡവ സൈന്യം ആകെ വിഷണ്ണരായി. പരാജയഭീതി കൊണ്ടു പരിഭ്രമചിത്തരായി.
ഈ തക്കം നോക്കി ശ്രീകൃഷ്‌ണന്‍ സുദര്‍ശനചക്രം പതുക്കെ പിന്‍വലിച്ചു തുടങ്ങി. ഒരു ഭാഗത്തെ മറവു നീങ്ങിയപ്പോള്‍ ഏതാനും സൂര്യകിരണങ്ങള്‍ കൗരവപ്പടയുടെ മധ്യഭാഗത്തു തെളിഞ്ഞു. ശ്രീകൃഷ്‌ണന്‍, പാര്‍ത്ഥനെ തോണ്ടിപറഞ്ഞു: ദാ, നോക്കൂ, സൈന്യമധ്യത്തില്‍ നിന്നു കൊണ്ടു ജയദ്രഥന്‍ ആകാശത്തേക്കു നോക്കുന്നു. ഗാണ്ഡീവം കുലയ്‌ക്കൂ. അര്‍ജുനബാണം ജയദ്രഥന്റെ തലയെടുക്കട്ടെ.
അര്‍ജുനന്‍ ഗാണ്ഡീവം കുലച്ചു. ജയദ്രഥന്റെ കഴുത്തു നോക്കി ബാണം തൊടുത്തു. അപ്പോള്‍ പെട്ടെന്നു തടഞ്ഞുകൊണ്ടു ശ്രീകൃഷ്‌ണന്‍ പറഞ്ഞു: ഒരു കാര്യം ഓര്‍ക്കണം. ഈ ജയദ്രഥന്റെ പിതാവു വൃദ്ധക്ഷത്രന്‍ മകനൊരു വരം നല്‌കിയിട്ടുണ്ട്‌. അവന്റെ ശിരസ്സ്‌ ആരാണോ അറുത്തു ഭൂമിയില്‍ വീഴ്‌ത്തുന്നത്‌ അവന്റെ തല നൂറായി പൊട്ടിച്ചിതറുമെന്ന്‌. അതു കൊണ്ടു ജയദ്രഥന്റെ തല ഭൂമിയില്‍ വീഴരുത്‌. അവന്റെ പിതാവ്‌ ഇപ്പോള്‍ സമന്തപഞ്ചകത്തിനു വെളിയില്‍ തപസ്സിരിക്കുകയാണ്‌. മകന്റെ തല അയാളുടെ മടിയില്‍ കൊണ്ടു പോയി വീഴ്‌ത്തണം.
ഇതു കേട്ട അര്‍ജുനന്‍ ഞാണ്‍ വലിച്ചു. പരുന്തുപോലെ പാഞ്ഞ ബാണം വൃക്ഷക്കൊമ്പില്‍ നിന്നു പക്ഷിയെയെന്ന പോലെ ജയദ്രഥ ശിരസ്സു റാഞ്ചിയെടുത്തു. ഉത്തരക്ഷണത്തില്‍ മറ്റൊരു ബാണം കൊണ്ട്‌ ആ ശിരസ്സു പൊക്കിയെടുത്തു തപസ്സിരുന്ന വൃദ്ധക്ഷത്രന്റെ മടിയില്‍ കൊണ്ടു വീഴ്‌ത്തി. സംഭ്രമചിത്തനായി പെട്ടെന്നു ചാടിയെണീറ്റ ആ പിതാവിന്റെ മടിയില്‍ നിന്നു മകന്റെ ശിരസ്സു മണ്ണില്‍ വീണു. ചക്കിനു വച്ചതു കൊക്കിനു കൊണ്ടു. ശാപം തനിക്കു തന്നെ ഫലിച്ചു. ആ പുത്രവത്സലന്റെ തല നൂറായി തകര്‍ന്നു ചിതറി!
പെട്ടെന്ന്‌ ആകാശം തെളിഞ്ഞു. ദാ, സൂര്യന്‍ ചക്രവാളച്ചെരുവില്‍ തിളങ്ങി നില്‌ക്കുന്നു! സംഭവിച്ചതെന്തെന്നറിയാതെ കൗരവസൈന്യം തമ്മില്‍ തമ്മില്‍ നോക്കി. പിന്നെ ജയദ്രഥനെ തിരഞ്ഞു. കണ്ടവര്‍ കണ്ടവര്‍ ഞെട്ടി. ജയദ്രഥന്റെ ഉടലില്‍ ശിരസ്സുണ്ടായിരുന്നില്ല!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിലമ്പൂരിലെ നാട്ടുവൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന യുവാവ് ഗോവയില്‍ വെച്ച് വൃക്ക രോഗത്തെ തുടര്‍ന്ന് മരിച്ചതായി പൊലീസിന് വിവരം  (19 minutes ago)

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (32 minutes ago)

ശബരിമലയില്‍ ഭക്തജന പ്രവാഹം....സന്നിധാനത്തും പമ്പയിലും തിങ്ങിനിറഞ്ഞ് ഭക്തര്‍  (51 minutes ago)

അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സംഭവത്തില്‍ പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി സര്‍ക്കാര്‍  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 56,800 രൂപ  (2 hours ago)

മകളുടെ വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി.... ആലപ്പുഴ ചേര്‍ത്തലയില്‍ ദേശീയപാതയില്‍ ബൈക്കിടിച്ചു വയോധികന് ദാരുണാന്ത്യം  (2 hours ago)

അത് അപമാനിക്കുന്നതിന് തുല്ല്യം... പുഷ്പ-2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ അല്ലു അര്‍ജുന്‍; ആരോപണങ്ങളെല്ലാം അപമാനിക്കുന്നതിന് തു  (2 hours ago)

സന്ദീപ് വാര്യരെ എടുക്കാമെങ്കില്‍... നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ വിടാന്‍ നീക്കം; ബി.ഡി.ജെ.എസ്. കടുത്ത അതൃപ്തിയില്‍; പെരുന്നയില്‍ ചെന്നിത്തല, ചെറുകോല്‍പ്പുഴ ഹിന്ദു  (2 hours ago)

സകലരും തള്ളിപ്പറയുന്നു... രമേശ് ചെന്നിത്തല കുടുംബസമേതം അയ്യപ്പ സന്നിധിയിലേക്ക്; കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നു; എന്‍എസ്എസ്, എസ്എന്‍ഡിപി വേദികളില്‍ രമേശ് ചെന്നിത്തലയ്ക്ക  (2 hours ago)

മരുന്നുകളോട് പ്രതികരിക്കുന്നു....എം.ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി....  (3 hours ago)

ഔദ്യോഗിക കോച്ചില്ലാത്ത ആദ്യ മത്സരത്തിനിറങ്ങാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്....  (3 hours ago)

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹര്‍ജി... വിധി പറയുന്നത് 26ലേക്ക് മാറ്റി  (3 hours ago)

തങ്കഅങ്കി രഥഘോഷയാത്ര എത്തുന്ന 25നും മണ്ഡലപൂജാ ദിനമായ 26നും വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിംഗുകളില്‍ നിയന്ത്രണം  (4 hours ago)

സങ്കടക്കാഴ്ചയായി... നെടുമങ്ങാട് പുതുകുളങ്ങരയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടരവയസുകാരന് ദാരുണാന്ത്യം....  (4 hours ago)

ക്രിസ്മസ് അവധി.... കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ  (5 hours ago)

Malayali Vartha Recommends