ഈ വർഷത്തെ മാൻ ബുക്കർ അവാർഡ് പോള്‍ ബീറ്റിക്ക്

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരനായ പോള്‍ ബീറ്റിക്ക്. ദി സെല്ലൗട്ട് എന്ന പുസ്തകമാണ് പോള്‍ ബീറ്റിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. വര്‍ണ വിവേചനവും അടിമത്തവും ആണ് ദിസെല്ലൗട്ട് പ്രമേയമാക്കിയത്.
ഇതാദ്യമായാണ് ഒരു അമേരിക്കന്‍ എഴുത്തുകാരന്‍ മാന്‍ ബുക്കര്‍ പ്രൈസ് നേടുന്നത്. 155 നോവലുകളാണ് ഇത്തവണ പുരസ്കാര സമിതി വിലയിരുത്തിയത്. അന്തിമ പട്ടികയില്‍ ഇടം തേടിയത് ആറ് പുസ്തകങ്ങളില്‍ നിന്നും പുരസ്കാര സമിതി ഐക്യകണ്ഠേനയാണ് ദി സെല്ലൗട്ടിനെ തെരഞ്ഞെടുത്തത്. പ്രമേയത്തിന്റേയും അവതരണത്തിന്റേയും പശ്ചാത്തലത്തില്‍ സാമൂഹികാന്തരീക്ഷങ്ങളെ മികച്ച രീതിയില്‍ സെല്ലൗട്ട് അവതരിപ്പിച്ചു എന്ന് പുരസ്കാര സമിതി വിലയിരുത്തി.
ഡു നോട്ട് സേ വി ഹാവ് നതിങ്, കനേഡിയന്‍ എഴുത്തുകാരനായ ഡേവിഡ് സലേയിയുടെ ആള്‍ ദാറ്റ് മാന്‍ ഈസ്, അമേരിക്കയുടെ ഒട്ടെസ മൊസ്ഫെഗിന്റെ ഐലീന്‍, ബ്രീട്ടീഷ് രചയിതാവ് ദെബോറ ലെവിയുടെ ഹോട്ട് മില്‍ക്ക്, ഗ്രെയിം മക്രീ ബുനെറ്റിന്‍റെ ഹിസ് ബ്ലഡി പ്രൊജക്ട് എന്നിവയായിരുന്നു അന്തിമപട്ടികയിലിടം നേടിയ മറ്റ് നോവലുകള്‍.
ലണ്ടനിലെ ഗ്വില്ലാഡില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 50,000 ബ്രിട്ടീഷ് പൗണ്ടാണ് പുരസ്കാര തുക. തന്റെ പുസ്കത്തിന് ലോകവ്യാപകമായ സ്വീകാര്യത ലഭിച്ചുവെന്നറിയുന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് പോള്‍ മറുപടി പ്രസംഗത്തിൽ പറഞ്ഞു . കഴിഞ്ഞ അഞ്ചുവര്‍ഷത്തെ തന്റെ പരിശ്രമമാണ് ഈ പുസ്തകം, എഴുതിയത് ഏറെ ബുദ്ധിമുട്ടിയാണ്.അതുകൊണ്ട് തന്നെ ഇത് വായനക്കാരെ സ്വാധീനിച്ചുവെന്നറിയുന്നത് തന്നെ സംബന്ധിച്ച് ഏറെ അമൂല്യമായ അനുഭവമാണെന്നും പോള്‍ ബീറ്റി പ്രതികരിച്ചു.
https://www.facebook.com/Malayalivartha