'ദ് സൂ കീപ്പേഴ്‍സ് വൈഫ്'
'ദ് സൂ കീപ്പേഴ്‍സ് വൈഫ്' പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു. രണ്ടാം ലോക മഹായുദ്ധകാലത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. സംഭവകഥയെ അടിസ്ഥാനമാക്കിയാണ് നിക്കി കരോ ചിത്രം ഒരുക്കിയിരിക്കുന്നത്. പോളണ്ടിലെ വാര്‍സോ മൃഗശാലയുടെ നടത്തിപ്പുകാരായ ജാന്‍-അന്‍റോണിന സബിന്‍സ്‍കി ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്.
രണ്ടാം ലോക മഹായുദ്ധകാലത്ത് ബോംബും, മിസൈലും പതിച്ച് അപകടത്തിലായ മൃഗശാലയില്‍ നിന്ന് മൃഗങ്ങളെ രക്ഷിക്കാന്‍ ഇരുവരും ചേര്‍ന്ന് നടത്തിയ ശ്രമങ്ങളാണ് ചിത്രത്തിന്‍റെ കഥയുടെ ആധാരം. ഡയാനെ അക്കെര്‍മാന്‍ എഴുതിയ 'ദ് സൂ കീപ്പേഴ്‍സ് വൈഫ്' എന്ന പുസ്കത്തിന്‍റെ ചലച്ചിത്രാവിഷ്‍കാരമാണ് ഈ ചിത്രം. 200 ജൂതന്മാരെയും ജാന്‍-അന്‍റോണിന സബിന്‍സ്‍കി ദമ്പതികള്‍ അന്ന് രക്ഷിച്ചിരുന്നു. 1939കളുടെ പശ്ചാത്തലത്തിലാണ് ചിത്രം മുന്നേറുന്നത്. ജെസീക കാസ്റ്റയിനും ജൊഹാന്‍ ഹെയ്‍ഡന്‍ ബെര്‍ഗുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 31നാണ് ചിത്രം തീയറ്ററുകളിലെത്തുക.
https://www.facebook.com/Malayalivartha