‘ഒരു സങ്കീര്‍ത്തനം പോലെ’ ഗോവന്‍ ചലചിത്രമേളയില്‍
പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ ആധാരമാക്കിയ സിനിമ ഗോവന്‍ ചലചിത്രമേളയില്‍ പ്രദര്‍ശനത്തിന് . ദസ്തയേവ്സ്കിയിലൂടെ റഷ്യയെ കണ്ട പെരുമ്പടവത്തിന്റെ ആദ്യ റഷ്യന്‍ സന്ദര്‍ശനവും തന്റെ നോവലിന്റെ കഥാപാത്രങ്ങളെ തേടിയുള്ള യാത്രയുമാണ് സിനിമയുടെ പ്രമേയം. റഷ്യയിലും ഇന്ത്യയിലുമായി ചിത്രീകരണം നടന്ന സിനിമ ഗോവന്‍ ചലചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഷൈനി ജേക്കബ് ബെഞ്ചമനാണ് സംവിധായിക.
ദസ്തയേവ്സ്കിയും അന്നയും തമ്മിലുള്ള പ്രണയത്തിന്റെ നിമിഷങ്ങളിലൂടെ നോവലെഴുത്തിന്റെ 24 വര്‍ഷത്തിന് ശേഷം പെരുമ്പടവം നടന്നുപോവുകയാണ്. ഇന്‍ റിട്ടേണ്‍ ജസ്റ്റ് എ ബുക്ക് എന്ന ഷൈനി ജേക്കബിന്റെ സിനിമ വികസിക്കുന്നത് ഈ കഥാതന്തുവിലാണ്. ദസ്തയേവ്സികിയുടെ കൃതികളിലൂടെ കണ്ട റഷ്യയിലേക്കുള്ള പെരുമ്പടവത്തിന്റെ ആദ്യ യാത്രയിലെ വികാരങ്ങളാണ് ഈ സിനിമ പറയുന്നത്.
പെരുമ്പടവം ഉള്‍പ്പെടെയുള്ളവരെ സാക്ഷിയാക്കി ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞ ദിവസം കലാഭവന്‍ തീയറ്ററില്‍ നടന്നു. 22 ന് തുടങ്ങുന്ന ഗോവന്‍ ചലചിത്രമേളയില്‍ 24 നാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. റഷ്യന്‍ നാടക പ്രവര്‍ത്തകരാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha