കണ്‍ഫ്യൂഷന്‍ തീർക്കണമേ ...
ഫോട്ടോഗ്രഫി ഒരു കല തന്നെയാണ്.ഫോട്ടോഗ്രഫി ചിലർക്കു വെറും കൗതുകമാണെങ്കിൽ മറ്റു ചിലർക്ക് ജീവിക്കാനുള്ള ഉപാധിയാണിത്. അതേസമയം ഫോട്ടോഗ്രഫിയെ അതിരറ്റു സ്നേഹിക്കുന്നവരുണ്ട്. എന്തിലും ഏതിലും ഒരു സൗന്ദര്യം കണ്ടെത്താൻ ഇവർ ശ്രമിക്കും. അതുകൊണ്ടു തന്നെ മറ്റാരും കാണാത്ത രസകരമായ സന്ദർഭങ്ങൾ ഒപ്പിയെടുക്കാൻ ഇവരുടെ ക്യാമറ കണ്ണുകൾക്ക് കഴിയും . അത്തരം ചില ചിത്രങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്
ഈ ചിത്രം കണ്ടാൽ നായക്ക് മാത്രമല്ല നമുക്കും കൺഫ്യൂഷൻ ആകും .ആ ചുമരിലേക്കൊന്നും സൂക്ഷിച്ചു നോക്കൂ. കമിതാക്കള്‍ ചുംബിയ്ക്കാന്‍ നില്‍ക്കുന്ന പോലെയുള്ള നിഴല്‍ കാണുന്നില്ലേ. എന്നാല്‍ ഒന്ന് കൂടി നോക്കൂ ,രണ്ട് പേര്‍ എതിര്‍ദിശയിലേക്ക് നടന്നു പോകുന്നു.
ഇത് കണ്ടാല്‍ പിന്നെ നായയ്ക്കായാലും കണ്‍ഫ്യൂഷന്‍ ആവാതിരിക്കുമോ?
അടി പൊളി തൊപ്പി
ഇത് പോലെയാണ് വേണമെന്ന് തോന്നിയോ? രക്ഷയില്ല. ഇത് പോലൊന്ന് ഇനി കിട്ടാൻ പ്രയാസം. കാരണം ഇത് ശരിയ്ക്കും തൊപ്പിയല്ല കുട്ടിയുടെ തലയില്‍ വെള്ളമൊഴിച്ചപ്പോള്‍ കിട്ടിയ അപൂര്‍വ്വ ദൃശ്യമാണ്.
അര്‍ദ്ധനാരീശ്വരനോ?
പകുതി സ്ത്രീയും പകുതി പുരുഷനും, ഒന്നുകൂടി സൂക്ഷിച്ചു നോക്കൂ മദ്യം വാങ്ങാന്‍ വന്ന സ്ത്രീയുടെ കാല്‍ കണ്ണാടിയില്‍ കാണുന്നതാണ്.
https://www.facebook.com/Malayalivartha