ഐഎഫ്എഫ്‍കെ യിൽ കിംകിഡുക്കിന്റെ ഏറ്റവും പുതിയ ചിത്രം ദ നെറ്റ്
ഐഎഫ്എഫ്‍കെ യിൽ കിംകിഡുക്കിന്റെ ഏറ്റവും പുതിയ ചിത്രം ദ നെറ്റ് പ്രദർശിപ്പിക്കും.കേരള അന്താരാഷ്‍ട്ര ചലച്ചിത്രമേള ഡിസംബർ ഒൻപതിന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചെക് സംവിധായകന്‍ ജിറിമെന്‍സിലിന് സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം നല്‍കും.
അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇത്തവണയും കിംകി ഡുക്ക് ചിത്രം ഉണ്ടായിരിക്കും . വെനീസ്, ടൊറോന്റോ മേളകളിലെ പ്രദര്‍ശനത്തില്‍ മികച്ച അഭിപ്രായം നേടിയ 'ദി നെറ്റ്' എന്ന സിനിമയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.
അഭയാര്‍ത്ഥി പ്രശ്നവും ലിംഗസമത്വവും പ്രമേയമായ ചിത്രങ്ങളുടെ പാക്കേജ് ഇത്തവണയുണ്ട്. എട്ട് സിനിമകളാണ് ഈയിനത്തില്‍ മേളയില്‍ എത്തുന്നത്.
അഫ്ഗാനില്‍ നിന്നുള്ള പാര്‍ട്ടിംഗ് ആണ് ഉദ്ഘാടനസിനിമ. 62 രാജ്യങ്ങളില്‍ നിന്നായി 185 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മൊഹ്സിന്‍ മഖ്മല്‍ബഫിന്റെ ദ നൈറ്റ്സ് ഓഫ്സ സയന്‍ദേ- റൂഡും, കിംകി ഡുകിന്റെ ഏറ്റവും പുതിയ ചിത്രം ദ നെറ്റും മേളയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളാണ്.
വടക്കന്‍ കൊറിയന്‍ സ്വദേശിയായ ഒരു മത്സ്യത്തൊഴിലാളി തെക്കന്‍ കൊറിയന്‍ പൊലീസിന്റെ പിടിയില്‍ പെടുന്നതും തുടര്‍ സംഭവങ്ങളുമാണ് 'ദി നെറ്റി'ന്റെ ഇതിവൃത്തം. ട്രെയ്‌ലർ കാണാം
https://www.facebook.com/Malayalivartha