രോഗാണുക്കളെ സൃഷ്ടിച്ച് കോടികൾ വാരുന്ന ഹോളിവുഡ് സിനിമ.
മണിക്കൂറുകൾക്കുള്ളിൽ ശരീരത്തിലെ എല്ലാ കോശങ്ങളെയും നശിപ്പിക്കുകയും അടുത്തു വരുന്ന എന്തിനെയും ആക്രമിച്ച് കീഴടക്കി വിശപ്പടക്കാനുള്ള ഹിംസ്ര രൂപമായി മനുഷ്യൻ മാറുന്ന രോഗാവസ്ഥ...കടിയേൽക്കുന്ന ആൾക്കാരും സമാന രൂപികളായി മാറും..
രാജ്യത്തെ പല രഹസ്യലാബുകളിലും മനുഷ്യരാശിയെ തുടച്ചുമാറ്റാൻ കെൽപ്പുള്ള ഇത്തരം വൈറസുകള്‍ സൃഷ്ടിക്കപ്പെടുകയാണെന്ന കണ്ടെത്തലുകളാണ് ഹോളിവുഡ് സിനിമകളിൽ ഉള്ളത്.
അമേരിക്കൻ മിസ്റ്ററി ത്രില്ലർ ഇൻഫെർണോ ഇത്തരത്തിൽ രക്തം കട്ടപിടിക്കുന്ന രംഗങ്ങൾ ചേർത്തിണക്കി ഉണ്ടാക്കിയതാണ്. റോൺ ഹൊവാഡ് സംവിധാനം ചെയുന്ന ചിത്രത്തിൽ ടോം ഹാങ്‌സ്,ഇർഫാൻ ഖാൻ,ഫെലിസിറ്റി ജോൺസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .
ഡാൻ ബ്രൗൺ രചിച്ച ദി ഡാവിഞ്ചി കോഡ്,ഏഞ്ചൽസ് ആൻഡ് ഡെമോൺ എന്നീ നോവലുകളുടെ തുടർച്ചയായ ഇൻഫെർണോ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.നരകം എന്നതിന്റെ ഇറ്റാലിയൻ പേരാണ് ഇൻഫെർണോ. സോബ്രിസ്റ്റ് എന്ന ഗവേഷകൻ കണ്ടുപിടിച്ച മാരകമെന്ന് കരുതപ്പെടുന്ന രോഗാണുവിൽ നിന്നും ലോകത്തെ രക്ഷിക്കാൻ പ്രൊഫസർ റോബർട്ട് ലാങ്ടൺ നടത്തുന്ന യാത്രയാണ് സിനിമയിലെയും നോവലിന്റെയും ഇതിവൃത്തം.
ബയോടെററിസ്റ്റ് എന്നു മുദ്ര കുത്തപ്പെട്ട സോബ്രിസ്റ്റ് ജനസംഖ്യാ വർധനവ് ഒരു വലിയ ദുരന്തമായി കാണുന്നയാളാണ്. ഇതിനൊരു പരിഹാരമായി മനുഷ്യരാശിയെ മുഴുവൻ ഉന്മൂലനം ചെയ്യാൻ കെൽപ്പുള്ള ഒരു മരുന്ന് സോബ്രിസ്റ്റ് കണ്ടുപിടിക്കുന്നു. താൻ കണ്ടെത്തിയ വൈറസിനെ അജ്ഞാതമായൊരിടത്ത് സൂക്ഷിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടറായ എലിസബത്ത് സിൻസ്ക്കി നായകനായ ലാങ്ടണെ ഈ രഹസ്യം കണ്ടെത്താൻ ഏൽപ്പിക്കുന്നതോടെയാണ് കഥ പുരോഗമിക്കുന്നത്.
ശരീരത്തിൽ ആദ്യം കാണപ്പെടുക രക്തം കിനിയുന്ന മുറിവുകളാണ്. ചൊറിച്ചിലനുഭവപ്പെടുന്നിടത്തെല്ലാം രക്തം കിനിയുകയും മാംസം അടർന്നുപോരുകയും ചെയ്യുന്നു. 3 -4 മണിക്കൂറിനുള്ളിൽ ഈ അസുഖം പൂർണ്ണമായും ബാധിക്കും..സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽനിന്നും രോഗാണു കലർന്ന വെള്ളം ഉപയോഗിക്കുന്നതിലൂടെയുമാണ് സിനിമയിലെ കഥാപാത്രങ്ങൾക്ക് രോഗം പിടിപെടുന്നത്.
നിരവധി സിനിമകളിലാണ് മാഡ് സോബീ ഡിസീസ് എന്ന രോഗം നിറഞ്ഞു നിൽക്കുന്നത്. സോംമ്പീ സിനിമകളെന്ന കാറ്റഗറി പോലുമുണ്ട്.എന്തിന് മിരുതൻ, ട്രെയിൻ ടു ബുസാൻ എന്നിവയും സോംബി ചിത്രങ്ങളാണ്. സോംബികളായ പ്രേതങ്ങളാണ് ഇതിലെ കഥാപാത്രങ്ങൾ. ഇവയുടെ കടിയേൽക്കുന്നവരും പ്രേതങ്ങളായി മാറുന്നു.
റെസിഡന്റ് ഈവിൾ എന്ന സിനിമയിൽ അംബ്രെല്ല കോർപ്പറേഷൻ സൃഷ്ടിക്കുന്ന വൈറസാണ് റ്റി-വൈറസ്.മുന്നിൽ കണ്ടതിനെയെല്ലാം പിടിച്ചു തിന്നുന്ന ഭീകര രൂപിയായി ഈ വൈറസ് പിടിപെട്ടവർ മാറുന്നു..ഇങ്ങനെ ഭാവനയിൽ രോഗാണുക്കളെ സൃഷ്ടിച്ച് നിരവധി സിനിമകളാണ് ഹോളിവുഡിൽ കോടികൾ വാരിയിട്ടുള്ളത്.
https://www.facebook.com/Malayalivartha