ചിത്രം വിചിത്രം
പെണ്‍കുട്ടി സ്ത്രീയായി വളർന്നതിന്റെ ലക്ഷണമാണ് ആർത്തവം.ഗർഭാശയം ഗർഭധാരണത്തിനായി ഒരുങ്ങുന്നതോടെ അണ്ഡോൽപ്പാദനം തുടങ്ങുകയും പുരുഷ ബീജത്തെ സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്യുന്നു. പക്ഷെ ബീജസംയോഗമോ ഗർഭധാരണമോ നടക്കാതെ വരുമ്പോൾ ഈ മുന്നൊരുക്കങ്ങൾ അവസാനിക്കുന്നു..
ആർത്തവം എന്ന് കേൾക്കുമ്പോൾ മുഖം ചുളിക്കുന്നവരാണ് ഏറെയും. എന്നാൽ റൊമേനിയക്കാരിയായ ടിമി പാളിന് ആര്‍ത്തവം മനോഹരമായ ഒരു അനുഭവമാണ്..ഒരു കുഞ്ഞിനെ വരവേൽക്കാൻ തന്റെ ഗർഭപാത്രം അണിഞ്ഞൊരുങ്ങിയതിന്റെ ബാക്കിപത്രമാണ് അത്. ഒരു പുതു ജീവൻ നാമ്പെടുക്കാമായിരുന്ന അണ്ഡമാണ് വിഫലമായി പുറത്തു വരുന്നത്. തന്റെ ശരീരം പുറന്തള്ളിയ ആര്‍ത്തവരക്തമുപയോഗിച്ച് ചിത്രരചന നടത്താന്‍ ടിമി തീരുമാനിച്ചതും ഇതുകൊണ്ടുതന്നെ.
ഒരു കുഞ്ഞു ജനിക്കാൻ ആവശ്യമായ ഒൻപതു മാസത്തെ കാലയളവിലുള്ള ആർത്തവരക്തമാണ് ടിമി തന്റെ സൃഷ്ടിക്കായി ഉപയോഗിച്ചത്. ഓരോ മാസത്തെയും രക്തം ഉപയോഗിച്ച് കൊണ്ട് നാല് കാൻവാസിൽ ചിത്രം വരച്ചു. ബ്രഷിനു പകരം സ്വന്തം കൈവിരലുകൾ കൊണ്ടാണ് ടിമി പെയിന്റിംഗ് പൂർത്തിയാക്കിയത്. നാല് കാൻവാസുകളും ചേര്‍ത്തു വെച്ചപ്പോൾ അത് ഒരു ഗർഭസ്ഥ ശിശുവായിമാറി. .
'ദ ഡയറി ഓഫ് മൈ പിരീഡ്' എന്നാണ് ടിമി ചിത്രത്തിന് പേരിട്ടിട്ടുള്ളത്.
മാതൃത്വത്തിന്റെ മഹനീയത തന്റെ സൃഷ്ടിയിലൂടെ വരച്ചു കാണിക്കുകയാണ് താൻ ചെയ്തതെന്ന് ടിമി പറഞ്ഞു. ടിമി റൊമേനിയയിലെ അറിയപ്പെടുന്ന ചിത്രകാരിയും ഗ്രാഫിക് ഡിസൈനറുമാണ്
https://www.facebook.com/Malayalivartha