"ഉഷ്ണരാശി" നോവലിനെതിരേ ഗൂഢാലോചനയെന്ന് കെ. വി. മോഹന്‍കുമാര്‍ ഐഎഎസ്
ഉഷ്ണരാശി നോവലിനെ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിച്ചുവെന്ന് മോഹന്‍ കുമാര്‍ മറയില്ലാതെ തുറന്നു പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ കാഞ്ഞിരംപാറ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴാണ് ഉഷ്ണരാശിക്കെതിരേ നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചന എഴുത്തുകാരന്‍ വെളിപ്പെടുത്തിയത്.ഇടതുപക്ഷ മാധ്യമങ്ങള്‍ മാത്രമാണ് പുസ്തകത്തെ ശ്രദ്ധിച്ചത് എന്ന് നോവലിസ്റ്റ് ചൂണ്ടിക്കാട്ടി. എന്നാല്‍, ജനങ്ങള്‍ പുസ്തകത്തെ ഏറ്റെടുത്തു. പുസ്തകം ഇപ്പോള്‍ അഞ്ചാം പതിപ്പിലെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഉഷ്ണരാശിയ്‌ക്കെതിരായ മുഖ്യധാരാ മാധ്യമങ്ങളുടെ നിലപാട് തമസ്‌കരണം തന്നെയാണ്. ഇടതുപക്ഷ ആശയങ്ങള്‍ക്കെതിരായ നിലപാടാണ് ഇതില്‍ കാണുന്നത്. തങ്ങള്‍ക്ക് ഇഷ്ടമുള്ള ആശയങ്ങള്‍ക്കു മാത്രമേ ഇടം കൊടുക്കൂ എന്നതാണ് പ്രമുഖ സാഹിത്യ സാംസ്‌കാരിക മാധ്യമങ്ങളുടെ നിലപാട്.’ മോഹന്‍ കുമാര്‍ വിശദമാക്കി.
ശ്രദ്ധേയമായ കഥകള്‍ എഴുതിയ മുന്‍ പത്രപ്രവര്‍ത്തകനും ഐഎഎസ് ഉദ്യോഗസ്ഥനുമായ മോഹന്‍കുമാറിന്റെ ചരിത്രസംബന്ധിയായ ഈ രചന പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ത്തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുന്നപ്ര വയലാര്‍ സമരത്തിന്റെ നോവല്‍ വത്കരണമാണ് ഉഷ്ണരാശി: കരപ്പുറത്തിന്റെ ഇതിഹാസം. സ്ത്രീപക്ഷ കീഴാളപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് പുസ്തകത്തിന്റെ സവിശേഷതയുമാണ്.
മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന ഈ പുസ്തകം മലയാളത്തിലെ ക്ലാസിക് നോവലുകളില്‍ ഇടം പിടിക്കുന്നതാണ് എന്ന നിരീക്ഷണവും നിരൂപകരില്‍നിന്നുണ്ടായി. ഇതെല്ലാമിരിക്കെ പുസ്തകത്തിന് കേരളത്തിലെ പ്രമുഖ സാഹിത്യ സാംസ്‌കാരിക മാധ്യമങ്ങള്‍ തമസ്‌കരണം ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നാണ് മോഹന്‍ കുമാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha