വികസിത രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും സന്തുഷ്ടര്‍ ഓസ്‌ട്രേലിയക്കാര്‍
ലോകത്തെ വികസിത രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും സന്തുഷ്ടരെന്ന പദവി മൂന്നാംതവണയും ഓസ്‌ട്രേലിയയ്ക്ക് സ്വന്തം. സാമ്പത്തിക മേഖലയുടെ കരുത്തും ജീവിതനിലവാരസൂചികയിലെ മികച്ച സ്ഥാനവുമാണ് ഓസ്‌ട്രേലിയയെ ഈ സ്ഥാനത്തെത്തിച്ചത്.
സ്വീഡന്‍, കാനഡ, നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും ആദ്യത്തെ അഞ്ചുസ്ഥാനങ്ങളിലുണ്ട്. വരുമാന നിലവാരം, ആരോഗ്യം, സുരക്ഷ, പാര്‍പ്പിടം തുടങ്ങിയ മേഖലകള്‍ അടിസ്ഥാനമാക്കി 30 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍നിന്നാണ് ഓസ്‌ട്രേലിയയെ മികച്ച രാജ്യമായി തിരഞ്ഞെടുത്തത്.
15 വയസ്സിനും 64 നും ഇടയിലുള്ള ഓസ്‌ട്രേലിയയിലെ 230 ലക്ഷം ജനങ്ങളില്‍ 73 ശതമാനം പേരും ശമ്പളമുള്ള ജോലിചെയ്യുന്നവരാണ്. ശരാശരി ആയുസ്സ് 82 വയസ്സും.
https://www.facebook.com/Malayalivartha