കരിബീയന്‍ സുന്ദരി ഗ്വാദലൂപ്
കിഴക്കന്‍ കരീബിയയിലെ ഫ്രഞ്ച് അധീനതയിലുള്ള ദ്വീപസമൂഹമാണു ഗ്വാദലൂപ്. ഇതു പ്രത്യേക ഭരണമേഖലയല്ല. മറിച്ചു ഫ്രാന്‍സിലെ യൂറോപ്യന്‍ മേഖലയായ മെട്രോപൊളിറ്റന്‍ ഫ്രാന്‍സിനു പുറത്തു കിടക്കുന്ന ഓവര്‍സീസു ഡിപ്പാര്‍ട്ട്‌മെന്റ് ആണ്. വലിയ ഡിപ്പാര്‍ട്ട്‌മെന്റ് ആയതിനാല്‍ ഫ്രാന്‍സിന്റെ 26 ഭരണമേഖലകളില്‍ ഒന്ന് എന്ന സ്ഥാനവും ഗ്വദലൂപിനുണ്ട്. അതായതു റിപ്പബ്ലിക് ഓഫ് ഫ്രാന്‍സിന്റെ ഒരു പ്രധാനമേഖല തന്നെയാണിത്. ടൂറിസം, കൃഷി, ചെറുകിട വ്യവസായം, ബാങ്കിങ് എന്നിവയാണു പ്രധാനവരുമാനമാര്‍ഗങ്ങള്‍ ഫ്രാന്‍സില്‍ നിന്നു സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ട്. ഗ്വാദലൂപു സന്ദര്‍ശിക്കുന്നവരില്‍ 83 ശതമാനവും ഫ്രഞ്ചുകാരാണ്.
ബി.സി. 300 മുതല്‍ അമേരിന്ത്യന്‍മാര്‍ ഇവിടെ താവളമുറപ്പിച്ചിരുന്നു. എട്ടാം നൂറ്റാണ്ടില്‍ കരീബുകള്‍ ഇവരെ തുരത്തി. സുന്ദരമായ ദ്വീപ് എന്നര്‍ത്ഥത്തില്‍ കരീബുകള്‍ ഇതിനെ കറൂകെരാ(ഗമൃൗസലൃമ) എന്നു വിളിച്ചു. 1493 നവംബര്‍ 14നു ക്രിസ്റ്റഫര്‍ കൊളംബസ് ഈ ദ്വീപിലെത്തുകയും സ്‌പാനിഷ് ദേശമായ ഗ്വാദലൂപിലെ കന്യാമറിയത്തിന്റെ പള്ളിയുടെ സ്‌മരണാര്‍ത്ഥം ഗ്വാദലൂപ് എന്നു പേരിടുകയും ചെയ്‌തു. അധിനിവേശകര്‍ കൃഷിപ്പണിക്കായി ആഫ്രിക്കയില്‍നിന്നു കൊണ്ടുവന്ന അടിമകളുടെ പിന്‍തലമുറക്കാരാണ് ഇന്ന് മഹാഭൂരിപക്ഷവും. റോമന്‍ കത്തോലിക്കരാണ് ഏറെയും.
ഫ്രഞ്ചു പ്രസിഡണ്ടാണു രാഷ്‌ട്രത്തലവന്‍. ജനകീയ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ജനകീയ കൗണ്‍സില്‍ നേതാവാണു ഭരണത്തലവന്‍. ഇദ്ദേഹത്തെ പ്രസിഡണ്ട് ഓഫ് ദി ജനറല്‍ കൗണ്‍സില്‍ എന്നു വിളിക്കുന്നു.
https://www.facebook.com/Malayalivartha