പുസ്‌തകങ്ങളിലൂടെ പരിചിതമായ എഡിന്‍ബെര്‍ഗ്
പുസ്‌തകങ്ങളിലൂടെ പരിചിതമായ സ്ഥലമാണ് സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബെര്‍ഗ്. അതിനാല്‍തന്നെ സാഹിത്യത്തോട് കമ്പമുള്ളവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകും ഈ പ്രദേശം. അഞ്ഞൂറിലധികം നോവലുകളില്‍ എഡിന്‍ബെര്‍ഗ് പരാമര്‍ശ വിഷയമായിട്ടുണ്ട്. 18-#ം നൂറ്റാണ്ടിലെ കവിയായ റോബര്‍ട്ട് ബേണ്‍സിന്റെ കവിതകളിലെന്നപോലെ , ആധുനിക എഴുത്തുകാരായ ഇയന്‍ റന്‍കിന്‍, അലക്‌സാണ്ടര്‍ മക് കാല്‍ സ്‌മിത്ത് എന്നിവരുടെ രചനകളിലും വരെ പ്രത്യക്ഷപ്പെട്ട പേരാണിത്. വളരെ കുറച്ചു സമയം മാത്രമാണ് സന്ദര്‍ശനത്തിന് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ എഡിന്‍ബെര്‍ഗില്‍ ആദ്യം ചെന്നുകാണേണ്ട സ്ഥലം റൈറ്റേഴ്‌സ് മ്യൂസിയം ആണ്. കല്ലുപാകിയ ഇടുങ്ങിയ നടപ്പാതയാണ് 17-#ം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച കെട്ടിടത്തിലാണ് റൈറ്റേഴ്‌സ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. ബേണ്‍സ്, സര്‍. വാള്‍ട്ടര്‍ സ്‌കോട്ട്, റോബര്‍ട്ട് ലൂയിസ് സ്റ്റീവന്‍സണ്‍ തുടങ്ങിയ പ്രതിഭാധനര്‍ കൈവശം വച്ചിരുന്നതും ഉപയോഗിച്ചതുമായ വസ്‌തുക്കള്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha