ഫ്രാന്‍സിലെ വേര്‍സൈലസ് കൊട്ടാരം
ലൂയി പതിനാലാമന്റെ കല്‍പ്പന പ്രകാരം 17-ാം നൂറ്റാണ്ടില്‍, പാരീസിനു തെക്കു പടിഞ്ഞാറായി നിര്‍മ്മിച്ച ഈ ഉദ്യാനം പ്രസിദ്ധ ഫ്രഞ്ച് ലാന്‍ഡ്‌സ്‌കേപ് ഡിസൈനര്‍ Andre Le Notre ആണ് രൂപ കല്‍പ്പന ചെയ്‌തത്. Versailles-ലെ തന്റെ കൊട്ടാരത്തെ കൂടുതല്‍ മോടിപിടിപ്പിക്കണമെന്ന് രാജാവിന് ആഗ്രഹം തോന്നിയതിനെ തുടര്‍ന്ന് ഉണ്ടാക്കിയതാണ് ഈ ഉദ്യാനം. 250 ഏക്കറിലായി പരന്നു കിടക്കുന്ന ഈ പൂന്തോട്ടത്തില്‍, പൂ മെത്തകളും, ക്ലാസിക്കല്‍ പ്രതിമകളാല്‍ അലംകൃതമായ പ്രശാന്ത സുന്ദരമായ ഇടങ്ങളും, അലങ്കാരശോഭയുള്ള തടാകങ്ങളും എല്ലാം നയനാനന്ദകരമായ കാഴ്‌ചകളൊരുക്കുന്നു. ലൂയി രാജാവ് ഗോന്‍ണ്ടോലാ കളിക്കാന്‍ ഉപയോഗിച്ചിരുന്ന കനാല്‍ സന്ദര്‍ശകരുടെ ഓര്‍മ്മകളെ നൂറ്റാണ്ടുകള്‍ പിറകിലേയ്‌ക്ക് കൂട്ടികൊണ്ടുപോകും.
https://www.facebook.com/Malayalivartha