എഴുത്തുകളിലെ ലണ്ടന്‍
സാഹിത്യവുമായി ബന്ധപ്പെട്ട ഇംഗ്ലണ്ടിലെ സ്ഥലങ്ങളുടെയും , ഒഴിവുസമയ വിനോദങ്ങളേയും കുറിച്ചെല്ലാം എഴുതിയാല്‍, ഹാരിപോട്ടര്‍ കഥാപുസ്‌തകങ്ങളെല്ലാം കൂടി ചേര്‍ത്തു വയ്‌ക്കുന്നത്രയും വിപുലമായിരിക്കും. ലണ്ടനിലെ നടപ്പാതകളിലൂടെ അലസ ഗമനം നടത്തുമ്പോള്‍, ഷേക്‌സ്‌പിയറിന്റേയും, ഡിക്കന്‍സിന്റെയും ലണ്ടനെക്കുറിച്ചും, ലിറ്റററി ലണ്ടന്‍ പബ് വോക്കിനെ കുറിച്ചുമെല്ലാം വ്യക്തമായ ധാരണ കിട്ടും. ഇവിടുത്തെ ബ്രട്ടീഷ് ലൈബ്രറിയുലുള്ള ഫസ്റ്റ് ഫോളിയോ(ഷേക്‌സ്‌പിയറുടെ 1623 കോമഡികളും, ട്രാജഡികളും, ചരിത്രവും എല്ലാം ഒന്നുചേര്‍ത്ത് പ്രസിദ്ധീകരിച്ചിട്ടുള്ളതിനെ ആധുനിക പണ്‌ഡിതന്മാര്‍ വിളിക്കുന്ന പേരാണ് ഫസ്റ്റ് ഫോളിയോ) തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്. ഷെര്‍ലക്‌ഹോംസ് ആരാധകര്‍ക്കും, ജെയിംസ്‌ബോണ്ട് ആരാധകര്‍ക്കും ഒരുപോലെ ആനന്ദം പകരുന്ന അനേകം കാര്യങ്ങള്‍ ലണ്ടനിലുണ്ട്. ലണ്ടനിലെ ഡ്യൂക്ക്‌സ് ബാറിലെ മാര്‍ട്ടീനിയില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് ഇയാന്‍ ഫ്‌ളെമിങ്ങ്, 007- ന്റെ പാനീയം മാര്‍ട്ടീനിയാക്കാന്‍ തീരുമാനിച്ചതത്രേ.
https://www.facebook.com/Malayalivartha