മെക്‌സിക്കോയിലെ മിറഡോര്‍ എസ്‌സേനികോ
സാന്‍ കാര്‍ലോസില്‍ നിന്നും 4 മൈല്‍ മാത്രം അകലെയുള്ള വളരെ പ്രകൃതി രമണീയമായ ഒരു സ്ഥലമാണിത്. ഇവിടെ നിന്ന് കാലിഫോര്‍ണിയാ ഉള്‍ക്കടല്‍ കാണുമ്പോള്‍ കിട്ടുന്ന ദൃശ്യഭംഗി വേറെ ഒരിടത്തുനിന്നും ഉള്ള കാഴ്‌ചയ്‌ക്ക് കിട്ടില്ല. സമുദ്രത്തില്‍ നിന്നും പുറത്തേക്കു തള്ളി നില്‍ക്കുന്ന അഗ്നിപര്‍വ്വതമായ ടെറ്റാ കവി, പ്ലയാ പിഡ്രാസ് പിന്റാസിന്റെ ഉള്‍ക്കടല്‍ എല്ലാം അഭൗമ സൗന്ദര്യം ആസ്വദിക്കാന്‍ വഴിയൊരുക്കുന്നു. വന്യജീവികള്‍, ഡോള്‍ഫിനുകള്‍, പെലിക്കനുകള്‍, തിമിംഗലങ്ങള്‍ എന്നിവയെ എല്ലാം നേരില്‍ കാണണമെന്നു തോന്നിയാല്‍ അതിനു ഏറ്റവും പറ്റിയ ഇടം മിറഡോര്‍ തന്നെയാണ്. കോര്‍ട്ടസ് കടലിലെ കാലിഫോര്‍ണിയ ഉള്‍ക്കടല്‍ കാണാന്‍, സാന്‍ കാര്‍ലോസില്‍ എത്തിയിട്ട് ഒരു കയാക്ക് അല്ലെങ്കില്‍ മല്‍സ്യബന്ധന നൗക വാടകയ്‌ക്ക് എടുക്കുന്നതാണ് ഉത്തമം. നവംബര്‍ മുതല്‍ മേയ് വരെയുള്ള സമയത്താണ് നൗകയില കടലിറങ്ങാന്‍ പറ്റിയ കാലാവസ്ഥയുള്ളത്.
https://www.facebook.com/Malayalivartha