കലൗപപ നാഷണല്‍ ഹിസ്റ്റോറിക്കല്‍ പാര്‍ക്ക്
ഏകാന്ത സുന്ദരമായ സ്ഥലം തിരഞ്ഞുനടക്കുന്നവര്‍ക്ക് ഏറെ ഇഷ്‌ടപ്പെടാനിടയുള്ള ഒരു സ്ഥലമാണ് കലൗപപ നാഷണല്‍ ഹിസ്റ്റോറിക്കല്‍ പാര്‍ക്ക്. പസഫിക്കിന്റെ 3315 അടി ആഴത്തില്‍ നിന്ന് പുറത്തേയ്‌ക്ക് കാണാവുന്ന രീതിയില്‍, നില്‍ക്കുന്ന ലോകത്തിലെ ഏറ്റവും ഉയരമുള്ള സമുദ്ര മല നിരകളാണ് ഇതിന് ചുറ്റുമുള്ളത്.
19-ാം നൂറ്റാണ്ടില്‍ ഇതിനടുത്തായി ഉണ്ടായിരുന്ന, കുഷ്‌ഠരോഗികളുടെ ഒരു കോളനിയെയും ഈ പ്രദേശത്തേയും തമ്മില്‍ വേര്‍തിരിച്ചിരുന്നത് ഈ മല നിരകളാണ്. 1969 - ല്‍ ഈ കോളനി അടച്ചുവെങ്കിലും ചിലര്‍ അവിടെത്തന്നെ താമസം തുടരാന്‍ തീരുമാനിച്ചിരുന്നു.
മൂന്നു മൈല്‍ നീളമുള്ള തികച്ചും കുത്തനെയുള്ള ഒരു നടപ്പാതയിലൂടെ ഒരു കോവര്‍ കഴുതയാണ് കലൗപപപയിലേക്ക് യാത്രികരെ എത്തിക്കുന്നത്. ഒരു ദിവസം പരമാവധി 18 കോവര്‍കഴുതകളെയാണ് സഞ്ചാരികള്‍ക്കായി അനുവദിക്കുന്നത്. അതുകൊണ്ട് മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്നതാണ് സൗകര്യം. അവിടം സന്ദര്‍ശിക്കുന്നതിന് യാത്രികര്‍ക്ക് പ്രത്യേക പെര്‍മിറ്റുകള്‍ നല്‍കി വരുന്നു. ഞായറാഴ്‌ചകളില്‍ ഇവിടെ സന്ദര്‍ശകരെ അനുവദിക്കാറില്ല.
https://www.facebook.com/Malayalivartha