ലണ്ടനിൽ ടൂർ പോകാം!!!! പ്രധാനമായും കാണേണ്ടുന്ന കാഴ്ചകൾ ഇതാണ്; അപ്പോൾ എങ്ങനെയാ പറക്കുവല്ലേ ഇവിടേക്ക്
ടൂർ പോകാം.എന്തൊക്കെ അറിഞ്ഞിരിക്കണം? യുണൈറ്റഡ് കിങ്ദത്തിലെ ഏറ്റവും വലിയതും ഏറ്റവുമധികം ജനസംഖ്യയുള്ളതുമായ രാജ്യമാണ് ഇംഗ്ലണ്ട്. ലണ്ടനിൽ പ്രധാനമായും കാണേണ്ടുന്ന കാഴ്ചകൾ ഇതൊക്കെയാണ് ;
ലണ്ടൻ ഐ
ലണ്ടനിൽ തേംസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണചക്രമാണ് ലണ്ടൻ ഐ. 135 മീറ്റർ ആണ് ഇതിന്റെ ഉയരം. തെളിഞ്ഞ അന്തരീക്ഷം ആണെങ്കിൽ 45 കിലോമീറ്റെർ ദൂരത്തൊളം ഇതിൽ നിന്നും കാണാൻ കഴിയും. 32 ക്യാപ്സൂൾ ആകൃതിയുള്ള മുറികൾ ഉണ്ട് അവിടെ . ഓരോ മുറിയും 25 പേർക്ക് നിൽക്കാനും ഇരിക്കാനും കഴിയുന്ന രീതിൽ സജ്ജം. മണിക്കൂറിൽ 900 മീറ്റർ വേഗതയിൽ തിരിയുന്ന ചക്രമുണ്ട്. മുപ്പതു മിനിറ്റു കൊണ്ട് ഒരു കറക്കം പൂർത്തിയാക്കുകയാണ് ഇത് ചെയ്യുന്നത്.
ലണ്ടൻ പാലം
തേംസ് നദിക്ക് കുറുകേ സൗത്താർക്ക് പ്രവിശ്യയും സിറ്റി ഓഫ് ലണ്ടൻ പ്രവിശ്യയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ലണ്ടൻ പാലം. ഇപ്പോൾ നിലവിലുള്ള ഗതാഗതയോഗ്യമായ ഒരേയൊരു ലണ്ടൻ പാലം 1974 നിർമ്മിച്ചതാണ്. 600 കൊല്ലം പഴക്കമുള്ള കല്ലുകൊണ്ട് നിർമ്മിച്ച 19 നൂറ്റാണ്ടിലെ പാലത്തിനു പകരമായാണ് ഇപ്പോഴുള്ള ലണ്ടൻ പാലം നിലകൊള്ളുന്നത്. സ്റ്റീലും കോൺക്രീറ്റും കൊണ്ടാണ് ഇപ്പോഴത്തെ ലണ്ടൻ പാലം പണികഴിപ്പിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha