കോംഗോ സംസ്‌ക്കാരത്തിലെ വിചിത്രമായ ഒരേട്
കോംഗോ സന്ദര്‍ശന വേളയിലെ രസകരമായ ഒരു സന്ദര്‍ഭത്തെക്കുറിച്ചൂ വിവരിച്ചിട്ടുണ്ട് എഴുത്തുകാരനായ റോറിനുജെന്റ്. കോംഗോയിലെ ടെലെ തടാകത്തിലേയ്‌ക്ക് യാത്ര പോകാന്‍ അനുമതിയും കാത്ത് ഒരു മാസത്തോളം അദ്ദേഹത്തിന് ചെലവിടേണ്ടി വന്നു. മൊകേലെ-മെംബേ(Mokele-Mbembe) എന്നു പേരുള്ള, ദിനോസറുകളെപ്പോലെ നീണ്ട കഴുത്തുള്ള ഒരു തരം വിചിത്ര ജന്തു ആ തടാകത്തിലുള്ളതായി വിശ്വസിക്കപ്പെട്ടിരുന്നു.
യാത്രാനുമതി കിട്ടാന്‍ വളരെ വൈകിയപ്പോള്‍ കോംഗോ ദേശക്കാരനായ ഗൈഡ് അദ്ദേഹത്തോടു പറഞ്ഞു, തടാക സന്ദര്‍ശനത്തിനുള്ള അനുമതിയ്‌ക്കായി നിങ്ങള്‍ ശ്രമിക്കേണ്ടിയിരുന്നത് മൊകേലെ- മെംബേയോടായിരുന്നു. ഒരു ദുര്‍മന്ത്രവാദിയെയായിരുന്നു അത്. അതു ചെയ്യാതിരുന്നതാണ് യാത്രാനുമതി കിട്ടുന്നത് വൈകാനിടയാക്കിയത്. എന്നാല്‍ ഇത്രയുമായ നിലയ്‌ക്ക് ആ വഴി കൂടി ഒന്നു പരീക്ഷിച്ചു നോക്കാമെന്ന് തീരുമാനിച്ചു നുജെന്റ്. പ്രേതങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ കഴിവുള്ളതായി കരുതപ്പെടുന്ന ഒരു മന്ത്രവാദിയെ സമീപിച്ചു.
അയാളാകട്ടെ, അമേരിക്കയുടെ ഗന്ധം തന്റെ ദൈവത്തിനു പിടിക്കില്ല എന്നു പറഞ്ഞ് ആദ്യം നുജെന്റിനെ നിരുത്സാഹപ്പെടുത്തി പറഞ്ഞയയ്‌ക്കാന്‍ ശ്രമിച്ചു. ഒടുവില്‍ സമ്മതിച്ച ഫോര്‍ച്യൂനാഡോ മന്ത്രവാദി നുജെന്റ് നഗ്നനൃത്തം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഹിപ്‌നോട്ടിക് നിദ്രയെന്നപോലെ മണല്‍ വിതറിയ ഒരു ബോര്‍ഡിനു ചുറ്റുമായി നുജെന്റ് നൃത്തമാടി. തുടര്‍ന്ന് തടാകസന്ദര്‍ശനത്തിന് യോഗ്യമാംവണ്ണം നുജെന്റ് ശുദ്ധീകരിക്കപ്പെട്ടതായി അയാള്‍ പ്രഖ്യാപിച്ചു. നുജെന്റ് അവിടം വിടാനൊരുങ്ങവേ, പിന്നീട് ഭൂത-പ്രേതബാധ ഏല്‍ക്കാതിരിക്കാനുള്ള ഒരു വിദ്യ കൂടി പ്രയോഗിക്കേണ്ടതുണ്ടെന്നു പറഞ്ഞു. ഒരു കുപ്പിയില്‍ നിന്നും ഈച്ചയും മറ്റു ക്ഷുദ്രജീവികളും നിറഞ്ഞ കൊഴുത്ത, ദുര്‍ഗന്ധ പൂര്‍ണ്ണമായ ഒരു ദ്രാവകം അദ്ദേഹത്തിന്റെ തലയിലൂടെ കമഴ്‌ത്തിയിട്ട്, ദേഹം മുഴുവന്‍ അതു പൂശിപിടിപ്പിച്ചു.
നഗ്നമായ അദ്ദേഹത്തിന്റെ ശരീരത്തിലേയ്‌ക്ക് അനേക പ്രാണികള്‍ പറന്നു വരാന്‍ ആ ദ്രാവകം ഇടയാക്കി. ഒടുവില്‍ ഓടിപ്പാഞ്ഞു ചെന്ന് കോംഗോ നദിയില്‍ ചാടിയിറങ്ങി കഴുകി വെടിപ്പാക്കി കയറി. ഗൈഡാകട്ടെ, ഇത് ഏര്‍പ്പാടു ചെയ്‌തത് താനാണെന്ന് എല്ലാവരോടും വീരസ്യം പറഞ്ഞു നടക്കുകയും ചെയ്‌തത്രേ. ഇതേത്തുടര്‍ന്ന് ടെലെ തടാക സന്ദര്‍ശനത്തിനുള്ള അനുമതി കിട്ടിയോ എന്ന കാര്യം, പക്ഷേ അദ്ദേഹം വെളിപ്പെടുത്തിയില്ല.
https://www.facebook.com/Malayalivartha