കരാര്‍ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്കി.... ഈഫല്‍ ടവര്‍ താല്‍ക്കാലികമായി ബുധനാഴ്ച അടച്ചു
കരാര്‍ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്കിയതോടെ ഈഫല്‍ ടവര്‍ താല്‍ക്കാലികമായി ബുധനാഴ്ച അടച്ചു. ടവറിന്റെ സ്രഷ്ടാവായ ഗുസ്‌തേവ് ഈഫല്‍ മരിച്ച് 100 വര്‍ഷം തികയുന്ന ദിനത്തിലാണ് തൊഴിലാളികളുടെ പണിമുടക്കിനെ തുടര്‍ന്ന് ചരിത്രസ്മാരകം അടയ്‌ക്കേണ്ടി വന്നത്.
പണിമുടക്ക് കാരണം ടവര്‍ അടച്ചിരിക്കുകയാണെന്നും സഞ്ചാരികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായിമുള്ള ബോര്‍ഡും ടവറിനു മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്.
ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലൊന്നായ ഈഫല്‍ ടവര്‍ വര്‍ഷത്തില്‍ 365 ദിവസവും സഞ്ചാരികള്‍ക്കായി തുറന്നിരിക്കാറുണ്ട്. 2024 ലെ പാരീസ് ഒളിമ്പിക്‌സിലെ മുഖ്യ ആകര്‍ഷണം കൂടിയാണ് ടവര്‍.
ടവറിന്റെ നിയന്ത്രണമുള്ള കമ്പനിയും ഗവണമന്റുമായുള്ള കരാര്‍ സംബന്ധിച്ച പ്രശ്‌നങ്ങളാണ് സമരത്തിനു കാരണമെന്ന് കമ്പനി വക്താവ് . ടവറില്‍ കൂടുതല്‍ നവീകരണങ്ങള്‍ ആവശ്യമാണെന്നും കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതകളില്‍ നിന്ന് തൊഴിലാളികള്‍ കരകയറിയിട്ടില്ലെന്നും യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. ഗുസ്‌തേവ് ഈഫലിന്റെ മഹത്തായ സൃഷ്ടിയുടെ സംരക്ഷണത്തിനായാണ് അദ്ദേഹത്തിന്റെ ഓര്‍മദിനത്തില്‍ തന്നെ പ്രതീകാത്മകമായി സമരം നടത്തിയതെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha