മനം കവര്‍ന്ന് ചിലിയിലെ അറ്റക്കാമ മരുഭൂമി
മനം കവര്‍ന്ന് ചിലിയിലെ അറ്റക്കാമ മരുഭൂമി . അവിചാരിതമായി പെയ്ത മഴയില്‍ കിഴക്കന്‍ ചിലിയിലെ അറ്റക്കാമ മരുഭൂമി പൂത്തുലയുന്നു. നീണ്ടുനിവര്‍ന്നുകിടക്കുന്ന വെളുപ്പും പര്‍പ്പിളും നിറമുള്ള പൂവുകള്‍ ആരുടെയും മനം കവര്‍ന്നു കളയും . ഗ്വാന്‍കോ ഫീറ്റ് എന്നറിയപ്പെടുന്ന സസ്യമാണ് പുഷ്പിച്ചത്.
നല്ല മഴ ലഭിക്കുമ്പോഴാണ് മരുഭൂമിയില്‍ പൂക്കള്‍ വിരിയുന്നത്. ആവശ്യത്തിനുള്ള മഴ ലഭിക്കുന്നതുവരെ വിത്തുകള്‍ മണലാഴങ്ങളില്‍ ആണ്ടുകിടക്കും. ആര്‍ത്തുപെയ്യുന്ന മഴയില്‍ അത് പൂത്തുലയും.
അതേസമയം ഉത്തരധ്രുവത്തില്‍ സ്ഥിതിചെയ്യുന്ന അറ്റക്കാമ മരുഭൂമി ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളില്‍ ഒന്നാണ്. നാല്പതു വര്‍ഷത്തിനിടെ 15 പ്രാവശ്യമാണ് ഇത്തരത്തില്‍ അറ്റക്കാമ പുഷ്പിച്ചത്. അതെല്ലാം സെപ്റ്റംബര്‍ മാസത്തിലായിരുന്നു. ഈ പ്രാവശ്യം എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് പെയ്ത കനത്തമഴയിലാണ് പൂക്കള്‍ നേരത്തെ വിടര്‍ന്നത്.
" f
https://www.facebook.com/Malayalivartha