സങ്കടം അടക്കാനാവാതെ....അച്ഛനൊപ്പം ഹൈക്കിങ്ങിന് പോയ 20കാരി 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു
സങ്കടം അടക്കാനാവാതെ....അച്ഛനൊപ്പം ഹൈക്കിങ്ങിന് പോയ 20കാരി 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയായ ഗ്രേസ് റൊഹ്ലോഫ് ആണ് മരിച്ചത്. കാലിഫോര്‍ണിയയിലെ യോസ്മൈറ്റ് നാഷണല്‍ പാര്‍ക്കില്‍ വച്ചാണ് അപകടം സംഭവിച്ചത്.
അച്ഛന്‍ ജൊനാതന്‍ റോഹ്ലോഫിനൊപ്പം ഹൈക്കിങ്ങിന് പോയതായിരുന്നു ഗ്രേസ്. മലകയറി പരിചയമുള്ളവരാണ് രണ്ടുപേരും. മല കയറുന്ന മറ്റുള്ളവരെ സഹായിക്കുന്നതിനിടെ അപ്രതീക്ഷിതമായി മഴ പെയ്യുകയായിരുന്നു. തന്റെ ഷൂ തെന്നുന്നുണ്ടെന്ന് വീഴുന്നതിന് തൊട്ടുമുന്‍പ് ഗ്രേസ് അച്ഛനോട് പറഞ്ഞിരുന്നു.
മകള്‍ വീണ ഭാഗത്തേക്ക് ഇറങ്ങാന്‍ അച്ഛന്‍ ശ്രമം നടത്തിയെങ്കിലും അതിനു കഴിഞ്ഞില്ല. തുടര്‍ന്ന് ഹെല്‍പ് ലൈനിലേക്ക് വിളിക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ എടുത്താണ് രക്ഷാപ്രവര്‍ത്തകര്‍ ഗ്രേസിന് അടുത്തെത്തിയത്. എന്നാല്‍ രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ഗ്രേസ് മരണത്തിന് കീഴടങ്ങി.
"
https://www.facebook.com/Malayalivartha