കേപ് ലിയ്യുവിന്‍ , ഓസ്‌ട്രേലിയ
ഇന്ത്യന്‍ മഹാസമുദ്രം, ഓസ്‌ട്രേലിയക്കാരുടെ ദക്ഷിണമഹാസമുദ്രവുമായി കൂടിച്ചേരുന്നത് ഓസ്‌ട്രേലിയയുടെ ദക്ഷിണ പശ്ചിമതീരത്താണ്. ഈ തീരമാണ് കേപ് ലിയ്യുവിന്‍. ഏറ്റവും തിരക്കേറിയതും ദുര്‍ഘടം പിടിച്ചതുമായ ഷിപ്പിംഗ് ട്രാക്കുകള്‍ ഇവിടെയാണുള്ളത്. ഇവിടത്തെ ലൈറ്റ്‌ഹൗസ് കാണാന്‍ ഏറെ സന്ദര്‍ശകര്‍ എത്താറുണ്ട്. ഈ തീരം ചൂടുകാലത്തും തണുപ്പുകാലത്തും വ്യത്യസ്‌ത ദൃശ്യാനുഭവങ്ങളാണ് സന്ദര്‍ശകരില്‍ ഉണ്ടാക്കുന്നത്. അവസാനം കാണാനില്ലാത്ത മട്ടില്‍ പരന്നു കിടക്കുന്ന സമുദ്രജലം ഉഷ്‌ണകാലത്ത് മനോഹരമായ കാഴ്‌ചയാണ്. തണുപ്പുകാലത്ത് തീരത്ത് തിരമാലകള്‍ ആഞ്ഞടിച്ചു കയറുന്നത് കണ്ടിരിക്കുന്നതും സുഖകരമായ അനുഭവമാണ്. ആ സമയത്ത് ഈ തീരം ഒരു മായിക പ്രപഞ്ചമാണെന്നു തോന്നും. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയങ്ങളില്‍ തിമിംഗലങ്ങളെ അടുത്ത് കാണാം.
https://www.facebook.com/Malayalivartha