ബ്രിട്ടനിലെ സെന്റ് ജോണ്‍സ് ഹെഡ്
ബ്രിട്ടനിലെ ഏറ്റവും ഉയരത്തിലുള്ള ചെങ്കുത്തായ കടല്‍നിരകളാണ് ഹോയ് ദ്വീപിലുള്ള സെന്റ് ജോണ്‍സ് ഹെഡ്. വേലിയേറ്റവും, വേലിയിറക്കവും സൃഷ്‌ടിക്കുന്ന ജലനിരപ്പിലെ വ്യത്യാസത്തിന് ഭീതിജനകമായ സൗന്ദര്യമാണുള്ളതെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. തന്മൂലം, ധൈര്യശാലികളാണെങ്കില്‍ സ്‌ക്രാബ്‌സെറ്റര്‍ മുതല്‍ സ്‌ട്രോംനെസ് വരെ, ദിവസം മൂന്നു പ്രാവശ്യം പോയ് വരുന്ന കടത്തുവള്ളത്തില്‍ പോയി, അരികെ ചെന്ന് ഈ സൗന്ദര്യം ആസ്വദിക്കാവുന്നതാണ്. ഈ കടല്‍മലനിരകളെ, അസ്‌തമനസൂര്യന്റെ പശ്ചാത്തലത്തില്‍ കാണാന്‍ പോകുകയാണെങ്കില്‍, ആകര്‍ഷകമായ ചുവന്നമലകളാണതെന്നു തോന്നും. കടത്തുതോണിയിലാണ് പോകുന്നതെങ്കില്‍ 'ഓള്‍ഡ് മാന്‍ ഓഫ് ഹോയ്' എന്ന 450 അടി ഉയരമുള്ള കടലിലെ മറ്റൊരു പാറക്കെട്ടും കാണാന്‍ സാധിക്കും.
https://www.facebook.com/Malayalivartha