റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്‌ബര്‍ഗ്
പശ്ചിമ റഷ്യയിലെ ജീവന്‍ തുടിയ്‌ക്കുന്ന വാസ്‌തു ശില്‌പ ചാരുതയാര്‍ന്ന നിയോക്ലാസിക്കല്‍ ശൈലിയിലുള്ള പട്ടണമാണ് സെന്റ് പീറ്റേഴ്‌സ്‌ബര്‍ഗ്. എന്നാലും അതുമായി ബന്ധപ്പെട്ട സാഹിത്യത്തിന് ഒരു കറുത്ത അധ്യായമുണ്ട്. ‘ക്രൈം ആന്റ് പണിഷ്‌മെന്റി’ ലെ കൊലപാതകി റാസ്‌കോള്‍നിക്കോവ്, തന്റെ സങ്കേതം മുതല്‍ കൊല്ലപ്പെടുന്ന ഹതഭാഗ്യന്‍ പോണ്‍ ബ്രോക്കറിന്റെ സ്റ്റോറിനു മുന്‍വശം വരെ സഞ്ചരിച്ചത് സെന്റ് പീറ്റേഴ്‌സ്‌ബര്‍ഗിലൂടെയാണ്. സെന്റ് പീറ്റേഴ്‌സ്‌ബര്‍ഗില്‍ എത്തുന്നവര്‍ക്ക്, പീറ്റേഴ്‌സ് വോക്കിംഗ് ടൂറിലൂടെ അതേ പാതയില്‍ സഞ്ചരിക്കാം.(സെന്റ് പീറ്റേഴ്‌സ്‌ബര്‍ഗില്‍ എത്തുന്ന അന്വേഷണ കുതുകികളായ, എന്നാല്‍ അമിതധനം ചെലവഴിയ്‌ക്കുവാന്‍ ആഗ്രഹമില്ലാത്ത സഞ്ചാരികള്‍ക്ക്, സെന്റ് പീറ്റേഴ്‌സ്‌ബര്‍ഗ് ചുറ്റി നടന്നു കാണിച്ചുകൊണ്ട്, അതിന്റെ ചരിത്രം, കല, സാമൂഹ്യപശ്ചാത്തലം, സംസ്‌കാരം എന്നിവ എല്ലാം ഇംഗ്ലീഷ് ഭാഷയില്‍ വിവരിച്ചു കൊടുക്കുന്നതിന്, ധാരാളം സഞ്ചാരങ്ങള്‍ നടത്തിയിട്ടുള്ള യുവാക്കളുടെ സംഘത്തെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.
കൃത്യമായ ടൈംടേബിളിന്‍ പ്രകാരം ഒരു ദിവസത്തില്‍ പല പ്രാവശ്യം ഒരേ ഗ്രൂപ്പ് ഇത്തരം ‘പദയാത്രാവിവരണങ്ങള്‍’ നടത്താറുണ്ട്. ഇതാണ് പീറ്റേഴ്‌സ് വോക്കിംഗ് ടൂര്‍സ് ‘കാരമസോവ് സഹോദരന്മാര്‍’എന്ന ഐതിഹാസിക നോവല്‍ രചിച്ച ഫിയോഡോര്‍ ഡോസ്റ്റോയെവ്‌സ്‌കി തന്റെ അവസാനനാളുകള്‍ ചെലവിട്ടതും, ‘ബ്രദേഴ്‌സ് കാരമസോവ്’ രചിച്ചതുമായ, തന്റെ ഗൃഹസന്ദര്‍ശനം പീറ്റേഴ്‌സ് വോക്കിംഗ് ടൂറിന്റെ ഭാഗമാണ്. സെന്റ് പീറ്റേഴ്‌സ്‌ബര്‍ഗില്‍ തന്നെയുള്ള മറ്റൊരു ആകര്‍ഷണമാണ് അലക്‌സാണ്ടര്‍ പുഷ്‌കിന്‍ മെമ്മോറിയല്‍ അപ്പാര്‍ട്ടുമെന്റ് മ്യൂസിയം. പുഷ്‌കിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയായ യൂജെനോനിലെ ദുരന്തകഥാപാത്രത്തേപ്പോലെ, ഒരു ദ്വന്ദയുദ്ധത്തിനിടെ പരുക്കേറ്റ പുഷ്‌കിന്‍ കൊല്ലപ്പെടുകയായിരുന്നു. അദ്ദേഹം അവസാനമായി ഭക്ഷണം കഴിച്ച ലിറ്റററി കഫേ സെന്റ് പീറ്റേഴ്‌സ്‌ബര്‍ഗില്‍ തന്നെയാണ്.
https://www.facebook.com/Malayalivartha