ജര്‍മനിയില്‍ മലയാളി യുവതിയെ വീട്ടുപറമ്പില് കൊന്നു കുഴിച്ചു മൂടി
ജര്‍മനിയില്‍ മലയാളിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ജര്‍മനിക്കാരനായ ഭര്‍ത്താവ് അറസ്റ്റില്‍. ജര്‍മനിയിലെ ഡ്യൂയിസ് ബര്‍ഗിലാണ് അങ്കമാലി സ്വദേശി ജാനറ്റ് വി. എന്ന യുവതി ദാരുണമായികൊല ചെയ്യപ്പെട്ടത്. എട്ടു മാസം പ്രായമുള്ള ആലീസ് എന്ന കുട്ടിയുടെ അമ്മ കൂടിയാണ് ജാനറ്റ്. സംഭവത്തില്‍ പോലീസ് ഭര്‍ത്താവ് റെനയെ പോലീസ് വെള്ളിയാഴ്ച്ച അറസ്റ്റു ചെയ്തു.
കഴിഞ്ഞ മെയ് മൂന്ന് മുതല്‍ ജനത്തിനെ കാണാനില്ലെന്ന പരാതിയുമായി റെനെ പോലിസിനെ സമീപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ 14 മുതല്‍ ജാനറ്റിനെ സുഹൃത്തുക്കളും ബന്ധുക്കളും അന്വേഷിക്കുകയായിരുന്നു എന്ന വിവരം ലഭിച്ച പോലീസ് അന്വേഷണം റെനെയിലേക്ക് തിരിക്കുകയായിരുന്നു. ജാനറ്റ് വീട് വിട്ടിറങ്ങി എന്നയിരുന്നു റെനെ പോലീസിനു നല്കിയ വിവരം. എന്നാല്‍ കുറ്റാന്വേഷണ വിഭാഗത്തിനു മുന്നില് രെനെ കീഴടങ്ങുകയായിരുന്നു.
ജാനറ്റിനെ കൊലപ്പെടുത്തി വീടിനടുത്ത് മറവു ചെയ്തിരിക്കുകയാണെന്ന് ഇയാള്‍ സമ്മതിച്ചു. മറവു ചെയ്ത ജാനറ്റിനെ പോലീസ് പുറത്തെടുത്തു പോസ്റ്റ്‌മോര്‍ ട്ടം ഇന്ന് നടക്കും. പക്ഷെ എന്തിനാണ് കൊലപാതകം നടത്തിയത് എന്നുള്ള വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
അങ്കമാലി സ്വദേശിയായ സെബാസ്റ്റ്യന്‍ രീത ദമ്പതികളുടെ ഏക മകളാണ് ജാനറ്റ്. സ്‌കൂള്‍ തലം മുതല്‍ പരിജയമുള്ളവരാണ് ജാനറ്റും റെനെയും. ഈ ബന്ധം അവസാനം വിവാഹത്തിലുമെത്തി. കേരളത്തിലാണ് ഇവരുടെ വിവാഹം നടന്നത്. കഴിഞ്ഞ ജനുവരിയില്‍ മകളുടെ മാമോദീസ കുടുംബ സമേതം കേരളത്തില്‍ വച്ച് നടത്തിയതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha