എമിറേറ്റ്സ് ഫ്ലൈറ്റിൽ സീറ്റ് സെലക്ഷൻ ചാർജ് ഈടാക്കും
ദുബായ് കേന്ദ്രീകൃതമായി ലോകമെമ്പാടും സര്‍വീസ് നടത്തുന്ന എമിറേറ്റ്സ്എയര്‍ലൈന്‍സില്‍ ഇനി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സീറ്റ് സെലക്ഷന്‍ ചാര്‍ജ് ഈടാക്കും.ഇത് പ്രകാരം ഒക്ടോബര്‍ 3 നു ശേഷം ദുബായിലേക്ക് ഇക്കോണമി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ സീറ്റ് സെലക്ഷന്‍ ചാര്‍ജായി 40 ഡടഉ ( 2680 രൂപ) നല്‍കണം.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ ഇത് കാര്യമായി ബാധിക്കുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ വര്‍ഷം 53.7 ലക്ഷം ആള്‍ക്കാരാണ് ഇന്ത്യയില്‍ നിന്ന് ദുബായിലേക്കും തിരിച്ചും എമിറേറ്റ്സ് ഫ്‌ളൈറ്റിൽ യാത്ര ചെയ്തത്.അന്താരാഷ്ട്ര വിമാനസര്‍വീസുകളില്‍ പ്രഥമ സ്ഥാനം ജെറ്റ് എയര്‍ വെയ്‌സിനായിരുന്നു 70.7 ലക്ഷം യാത്രക്കാരാണ് ജെറ്റ്എയര്‍ വേസ് സേവനം പ്രയോജനപ്പെടുത്തിയത്. എയര്‍ ഇന്ത്യയില്‍ 56.5 ലക്ഷം ആളുകള്‍ യാത്ര ചെയ്തു.
ഒക്ടോബര്‍ 3 നോ അതിനു ശേഷമോ ഇക്കോണമി ക്ലാസ്സില്‍ സ്‌പെഷ്യല്‍ ഫെയര്‍ നിരക്ക് ആവശ്യപ്പെടുന്നവര്‍ക്കു മാത്രമാണ് സീറ്റ് സെലക്ഷന്‍ ചാര്‍ജ് ബാധകമാകുന്നതെന്നു എമിറേറ്‌സ് വക്താവ് പറഞ്ഞു. ഈ അധിക നിരക്ക് ഓണ്‍ ലൈന്‍ ചെക്ഇന്‍ വരുന്നതോടെ ഇല്ലാതാകുമെന്നും പറയുന്നു.
എമിറേറ്റ്‌സിന്റെ ഈ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇപ്പോള്‍ തന്നെ സീറ്റ് സെലക്ഷന്‍ ചാര്‍ജ് ഈടാക്കുന്ന മാറ്റ് വിമാന കമ്പനികള്‍ക്ക് സഹായകമായി. എയര്‍ ഇന്ത്യയുടെ ന്യൂയോര്‍ക്കിലേക്കുള്ള നേരിട്ടുള്ള ഫ്‌ലൈറ്റ് 3500 രൂപയാണ് സീറ്റ് സെലക്ഷന്‍ ചാര്‍ജായി ഈടാക്കുന്നത്. ജെറ്റ് എയര്‍വേസിന്റെ ദീര്‍ഘ ദൂര ഫ്‌ലൈറ്റുകളിലും 3500 രൂപ സീറ്റ് സെലക്ഷന്‍ ചാര്‍ജ് ഉണ്ട് . അതുപോലെ ഇന്‍ഡിഗോ,സ്‌പൈസ്ജെറ്റ് തുടങ്ങിയ ഫ്‌ളൈറ്റുകളും മികച്ച സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കാറുണ്ട്.
https://www.facebook.com/Malayalivartha