ഏറുമാടങ്ങളിൽ രാപ്പാർക്കാം
സ്ഥിരം യാത്രകൾ മടുത്തോ? അൽപ്പം സാഹസികതയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? എന്നാൽ സൗത്ത് ആഫ്രിക്കയിലേക്ക് പോകാം .അവിടെ പ്രശ്തമായ ക്രുഗര്‍ നാഷണല്‍ പാര്‍ക്കില്‍ വ്യത്യസ്തമായ സ്വീകരണമൊരുക്കി കാത്തിരിക്കുകയാണ് ഫാബ് ഫൈവ് ഹോട്ടൽ.മരത്തിനുമുകളിൽ താമസിച്ചു നക്ഷത്രങ്ങളെ കണ്ട് ഉറങ്ങാം.
ലയൺസ് സാൻഡ്‌സ് ഗെയിം റിസേർവിൽ ആണ് സഞ്ചാരികൾക്കായി ഭക്ഷണത്തിനും താമസത്തിനും സൗകര്യമൊരുക്കിയിരിക്കുന്നത്. സൂര്യാസ്തമയത്തോടെ ദീപാലംകൃതമായ ട്രീ ഹൗസിലേക്ക് സഞ്ചാരികളെ ക്ഷണിക്കും ,പിന്നെ വിഭവ സമൃദ്ധമായ അത്താഴം,കാടിന്റെ മടിത്തട്ടിൽ ഉറക്കം .താരാട്ടുപാടാൻ ഹൈനയും സിംഹങ്ങളും. പുതിയ അതിഥികളെ വരവേൽക്കാനായി വന്ന കൊതുകിൻ പടയെ തുരത്താൻ ഉള്ള സംവിധാനങ്ങൾ ഹോട്ടൽ ഒരുക്കിയിട്ടുണ്ട്. അത്യാവശ്യത്തിന് സഞ്ചാരികൾക്ക് ഓരോ റ്റു- വേ റേഡിയോയും നൽകും. എന്താ ഒരു കൈ നോക്കുന്നോ?
https://www.facebook.com/Malayalivartha