ചൊവ്വയിലേക്കൊരു ദൂരയാത്ര
യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി സന്തോഷ വാർത്തയുമായി വീണ്ടുമിതാ സ്‌പേസ് എക്‌സ് എത്തിയിരിക്കുന്നു. ഭൂമിക്കുമപ്പുറത്തേക്ക് നമ്മുടെ സ്വപ്നങ്ങളെ കൂട്ടിക്കൊണ്ടു പോകുകയാണ് ഇവർ . ഇത്തവണ സ്‌പേസെക്‌സ് നിങ്ങളെ ക്ഷണിക്കുന്നത് ചൊവ്വയിലേക്ക് പോകാനാണ്. കമ്പനി മേധാവി എലോ മസ്‌ക് മെക്‌സിക്കോയില്‍ പറഞ്ഞത് ചൊവ്വ ഇനി നമ്മുടെ കോളനി ആയി മാറുമെന്നാണ്.
100 മനുഷ്യരേയും, അവരുടെ ലഗേജും വഹിക്കാന്‍ കഴിയുന്നതാകും ചൊവ്വയിലേക്കുള്ള ഈന്റര്‍ പ്ലനേറ്ററി റോക്കറ്റ്.വാഹനത്തിന് പോകാനായി പ്രത്യേക ലോഞ്ച് പാഡും 20 കോടി ഡോളര്‍ ചിലവില്‍ ഫ്‌ളോറിഡയിൽ ഒരുങ്ങുന്നുണ്ട്.
ആറ് വര്‍ഷത്തിനകം ആദ്യ യാത്ര നടത്താനാണ് ലക്ഷ്യമിടുന്നത്. ആദ്യ വാഹനത്തിന്റെ പേരും നിശ്ചയിച്ചു കഴിഞ്ഞു. ഹിച്ചിക്കറിന്റെ ഗൈഡ് ടു ഗാലക്‌സിയെന്ന നോവലിനെ അനുസ്മരിച്ച് ഹാര്‍ട്ട് ഓഫ് ഗോള്‍ഡെന്നാകും വാഹനത്തിന് പേര് നല്‍കുക.
ചിലവ് കുറഞ്ഞ രീതിയിൽ യാത്രാസൗകര്യം ഒരുക്കി കൂടുതൽ ആൾക്കാരെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എലോ മസ്‌ക് പറഞ്ഞു. എന്നാൽ ചൊവ്വാ ദൗത്യത്തിനുള്ള ചെലവ് എത്രയാകുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഭൂമിയില്‍ നിന്ന് 14കോടി മൈല്‍ അകലെയുള്ള ഗ്രഹത്തിലേക്ക് ആറ് മുതല്‍ ഒന്‍പത് വരെ മാസമെടുത്താകും യാത്ര. ആദ്യമായി ചൊവ്വയിലിറങ്ങുന്ന മനുഷ്യരാകാനാണ് തങ്ങള്‍ ക്ഷണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2022ല്‍ മനുഷ്യനെ ചൊവ്വയിലിറക്കാനാണ് ഇവരുദ്ദേശിക്കുന്നത്.
ഇന്നുവരെ ജീവനുള്ള വസ്തുക്കളൊന്നും പോയിട്ടില്ല, ചൊവ്വയിലേക്ക്. അതിനാല്‍ തന്നെ പുറപ്പെട്ടയാളുകള്‍ക്ക് അവിടെയെത്താനാകുമോ എന്നാണ് പല ‘സഞ്ചാരപ്രിയ’രെയും കുഴക്കുന്ന ചോദ്യം .എന്തായാലും മസ്‌കിന്റെ നേതൃത്വത്തില്‍ പഠന നിരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha