പ്രതിമകൾക്കായൊരു ഗ്രാമം
ജപ്പാനിലെ ടോയാമയിൽ ഒരു ഗ്രാമമുണ്ട് . ബുദ്ധ സന്യാസിമാരുടെ പ്രതിമകളുള്ള വില്ലേജ് എന്നർഥമുള്ള Fureai Sekibutsu no Sato എന്നാണ് ഈ വില്ലേജിന്റെ പേര്. അവിടെ ചെന്നാൽ അവിടെ നമ്മെ വരവേൽക്കാൻ എത്തുന്ന ആതിഥേയർ ആരെന്നല്ലേ ?പ്രതിമകൾ , ഒന്നും രണ്ടുമല്ല 800 ൽ അധികം പ്രതിമകൾ. പക്ഷെ അവ പ്രതിമകളാണെന്നു മനസ്സിലാക്കണമെങ്കിൽ ഒന്ന് കൂടി നോക്കണം,അത്രക്ക് ജീവസ്സുറ്റവയാണ് ഇവ .നമ്മൾ എവിടെ തിരിഞ്ഞാലും അവയുടെ കണ്ണുകൾ നമ്മെ പിന്തുടരുന്നുണ്ടോ എന്ന് തോന്നുന്നത്ര താദാത്മ്യമാണ് ഈ പ്രതിമകൾക്ക്.
1980 ലാണ് മുസുഒ ഫറുകാവ എന്ന ബിസിനസ്സ്മാനുവേണ്ടി ഈ പ്രതിമ ഗാർഡൻ ഉണ്ടാക്കിയത്. 6 ബില്യൺ യെൻ ആണ് ഇതിനായി അദ്ദേഹം മുടക്കിയത്.
പ്രതിമകളിൽ ചിലത് ബുദ്ധ സന്യാസിമാരാണ്. മറ്റു പലതും അദ്ദേഹത്തിന് പരിചയം ഉണ്ടായിരുന്നവരോ സുഹൃത്തുക്കളോ ആയിരിക്കാം.അവരോടൊപ്പം മുസുഒ ഫറുകാവയുടെ പ്രതിമയും ഉണ്ട്. ഒരുപക്ഷെ എന്നും താൻ ഇഷ്ട്പ്പെടുന്നവർക്കൊപ്പം കഴിയണമെന്ന അദ്ദേഹത്തിന്റെ അടങ്ങാത്ത ആഗ്രഹമായിരിക്കാം ഈ കലാ സൃഷ്ടിക്ക് പ്രചോദനമായത്.
ഒഴിവുസമയങ്ങളിൽ സന്ദർശകർക്ക് വന്നിരിക്കാനും ഉല്ലാസത്തിനുംപറ്റിയ ഒരിടം എന്ന നിലയിലാണ് ഈ മ്യൂസിയം രൂപകൽപ്പന ചെയ്തിട്ടുള്ളത്. അതുപോലെ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിഞ്ഞാൽ അത് തദ്ദേശീയർക്ക് ഉപകാരമാകുമല്ലോ എന്നും അദ്ദേഹം ചിന്തിച്ചിരിക്കാം.
അതേതായാലും ഫോട്ടോ ഗ്രാഫറായ കെൻ ഓകി തന്റെ ബ്ലോഗിൽ പറയുന്നത് ഇരുട്ടായിക്കഴിഞ്ഞാൽ ഈ പാവ മ്യൂസിയത്തിൽവന്നാൽ ഇവക്ക് ജീവൻ വെച്ചതായി തോന്നുമെന്നാണ് . ചിലപ്പോൾ അവ തൊട്ടുപുറകിൽ വന്നു കാതിൽ വർത്തമാനം പറയും എന്ന് തോന്നിപോകും.
പ്രതിമകളെല്ലാം പലയിടത്തായി ചിതറി നിൽക്കുന്നു.ചിലത് നിരന്നും മറ്റുചിലത് കുന്നിൻ പുറങ്ങളിലും മറ്റുള്ളവ പുൽക്കൂട്ടത്തിൽ ഒളിഞ്ഞും.
ജപ്പാനിൽ ഇതുപോലെ വിചിത്രമായ പ്രതിമകൾക്കായുള്ള വില്ലേജുകൾ വേറെയുമുണ്ട് .
നാഗോറോയിലെ സുകിമി അയണോ എന്ന സ്ത്രീ മരിച്ചുപോയ 350 പേരെയാണ് ഇങ്ങനെ പ്രതിമകളായി പുനർ ജീവിപ്പിച്ചിട്ടുള്ളത്.അവിടെയുള്ള ആകെ ജനസംഖ്യയേക്കാൾ വരുമിത്. ഇത്തരം പ്രതിമകൾ ഉണ്ടാക്കാൻ തുടങ്ങിയതോടെ തന്റെ ഏകാന്തതക്ക് അവസാനമായി എന്നാണ് അവർ പറഞ്ഞത്,എപ്പോഴും കൂട്ടിന് ആളുണ്ടല്ലോ. ബസ്‌സ്റ്റോപ്പുകളിൽ കൂടി നിൽക്കുന്ന ആളുകളിൽ ചിലത് ഈ പ്രതിമകളായിരിക്കും ,പാടത്തു പണിയെടുക്കുന്നവയെയും റോഡ് പണിയിൽ ഏർപ്പിട്ടിരിക്കുന്നവരെയുമെല്ലാം കാണാൻ കഴിയും. സ്വന്തം അച്ഛൻ എപ്പോഴും പുകവലിക്കുന്ന ശീലമുള്ള ആളായതിനാൽ സുകിമി അയണോ യുടെ കൈകളിൽ അദ്ദേഹം പുനർജനിച്ചുവന്നത് ചുണ്ടത്ത് സിഗററ്റുമായാണ് .
https://www.facebook.com/Malayalivartha