Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോട്ടോഷൂട്ട് മുതല്‍ വോട്ടെണ്ണുന്നതിന് തലേദിവസം വരെ... പി. സരിനെ ഒരുക്കിയതിന് കൂലി ചോദിച്ചപ്പോൾ, മോഷണക്കുറ്റത്തിൽ തന്നെ കുടുക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ഹെയര്‍ സ്റ്റൈലിസ്റ്റ്...


ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇപ്പോൾ യുദ്ധവും പുകച്ചിലും..ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി... രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കാന‍ഡ.. കളി ഇസ്രയേലിനോട് വേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്...


മേഘങ്ങളിൽ നിന്ന് മഴ പെയ്യുന്നതിന് പകരം മേഘങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നു...അവിടെയുള്ള തൊഴിലാളികൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി...ആളുകൾ അടുത്തേക്ക് പോയി വീഡിയോ എടുക്കുന്ന ദൃശ്യങ്ങൾ വൈറൽ...


പുതിയ ആണവ നീക്കവുമായി ഇറാൻ...കടുത്ത ആശങ്കയിൽ ലോകം.. സഹകരിക്കുന്നതിൽ ഇറാൻ പൂർണമായും പരാജയപ്പെട്ടുവെന്ന് യുഎൻ ന്യൂക്ലിയർ വാച്ച്‌ഡോഗ്.. യുറേനിയത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്..


പാലക്കാട്ടെ ദയനീയ തോൽവിക്ക് പിന്നാലെ... ബിജെപിയിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പടനീക്കം കൂടുതൽ ശക്തമായി...തോൽവിയുടെ ഉത്തരവാദിത്തം ഇനി ആരെറ്റെടുക്കും..

ഇനി പറക്കാം കാനഡയിലേക്ക്

01 OCTOBER 2016 01:30 PM IST
മലയാളി വാര്‍ത്ത

ജീവിക്കാൻ കാനഡ തെരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് അടുത്തകാലങ്ങളിലായി ഉണ്ടായിട്ടുള്ളത് . നിയമങ്ങളില്‍ ഇളവ് നല്‍കി കാനഡ കൂടുതല്‍ പേര്‍ക്ക് അവസരങ്ങള്‍ നല്‍കാന്‍ ആരംഭിച്ചതോടെ കഴിഞ്ഞവര്‍ഷം രാജ്യത്ത് താമസമാക്കിയ പുതിയ പൗരന്മാരുടെ എണ്ണം 320,000 കവിഞ്ഞു. കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി നിലനിന്നിരുന്ന നിരക്കിനേക്കാൾ വളരെ കൂടുതലാണ് ഇത്. 2015 ജൂലൈ മുതൽ 2016 ജൂലൈ വരെ കാനഡയിൽ സ്ഥിരതാമസം ലക്ഷ്യമാക്കിവന്നത് 320,932 പേരാണ്. ഇത് കഴിഞ്ഞ പ്രാവശ്യത്തേതിനെ അപേക്ഷിച്ചു മൂന്ന് ഇരട്ടിയാണ്. കുടിയേറ്റത്തിന് വളരെ അനുകൂല സാഹചര്യങ്ങളാണ് ഇപ്പോള്‍ കാനഡ ഒരുക്കുന്നത്.


പുതിയ ജനസംഖ്യ കണക്കെടുപ്പനുസരിച്ച് 2009-2010 ൽ 270,581 പേരാണ് കാനഡയിലേക്ക് കുടിയേറിയിരുന്നത്.

സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച് അൽബേറിയ, സസ്കച്യുവാൻ ,മാനിട്ടോബ എന്നീ പ്രയറി പ്രവിശ്യകളിലേക്ക് കുടിയേറാനാണ് അധികം പേരും ആഗ്രഹിക്കുന്നത്. കഴിഞ്ഞ വർഷം27.9 ശതമാനം ആൾക്കാർ ഈ പ്രദേശങ്ങളിലേക്ക് കുടിയേറിയിരുന്നു. 57,384 പേർ കുടിയേറിയ ആൽബെർട്ട പുതിയകുടിയേറ്റക്കാർ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ പ്രവിശ്യ എന്ന പേരിന് അർഹമായി. 17,238 പേർ മാനിട്ടോബയിലേക്കും 15,006 പേർ സസ്കച്യുവാനിലേക്കും കുടിയേറി. ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ളത് ഒന്റേരിയയിലാണ് 199,647 പേർ. മൊത്തം കുടിയേറ്റക്കാരുടെ 37.3 ശതമാനത്തോളം വരുമിത്. പുതിയതായി വരുന്നതിൽ പകുതിയോളം പേർ ഇപ്പോഴും തെരഞ്ഞെടുക്കുന്നത് ഒന്റേരിയായോ ക്യുബെക്കോ ആണ്.
2015-2016 ൽ 6 പ്രവിശ്യകളിൽ റെക്കോർഡ് വർധനയാണ് ഉണ്ടായത്. മാനിട്ടോബ, സസ്കച്യുവാൻ ,ആൽബെർട്ട എന്നിവക്ക് പുറമെ ഈസ്റ്റേൺ കാനഡ, ന്യൂ ഫൗണ്ട് ലാൻഡ് ,ലാബ്രഡോർ (1406 ),നോവാസ്‌കോട്ട (5390 ) ന്യൂ ബ്രൂൺസ് വിക് (4435 ) എന്നിങ്ങനെയാണ് പുതിയ കണക്കുകൾ.
ബ്രിഷ് കൊളമ്പിയയിലേക്ക് 42832 പേർ കുടിയേറിയപ്പോൾ എഡ്വേർഡ് ഐലന്റിലേക്ക് 2008 പേരും യൂക്കോണ്,നോർത്ത് വെസ്റ്റ് പ്രവിശ്യകൾ ,നുനാവുഡ് എന്നിവിടങ്ങൾ 512 പേരും തെരഞ്ഞെടുത്തു.
രാജ്യത്തേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവരുടെ പ്രോസസിങ് കാലാവധി കുറക്കുകയും വിദഗ്ധ തൊഴിലാളികള്‍ക്ക്എ ക്‌സ്പ്രസ്സ് എന്‍ട്രി സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് കാനഡയിലേക്ക് സ്ഥിരമായി പോകാന്‍ ആഗ്രഹിക്കുന്നവരുടെ പ്രോസസിങ് 3 മുതൽ 5 മാസത്തിനുള്ളിൽ തീരും. അതുപോലെ എക്സ്പ്രസ്സ് എൻട്രി സംവിധാനം വരുന്നതിനു മുൻപുള്ള അപേക്ഷകളിലെ പ്രോസസിങ് കാലാവധിയും കുറക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
എക്സ്പ്രസ്സ് എൻട്രി സംവിധാനം വന്നതിനു ശേഷം കാനഡയിൽ സ്ഥിരതാമസത്തിനു അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ടായിട്ടുണ്ട്.
പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം നിലവിൽ വന്നതും കുടിയേറ്റക്കാർക്ക് സഹായമായിട്ടുണ്ട്. 2016 ഇമ്മിഗ്രേഷൻ പ്ലാൻ അനുസരിച്ച് 48,000 കുടിയേറ്റക്കാരെ കാനഡ പ്രതീക്ഷിക്കുന്നുണ്ട് .കുടിയേറ്റത്തിനായി നല്‍കപ്പെട്ടിരുന്ന അപേക്ഷകളില്‍ തീര്‍പ്പാക്കിയതാണ് ഇതിനു കാരണമായത്. നടപടി ക്രമങ്ങളുടെ വേഗത കൂട്ടിയതും കുടിയേറ്റക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്തു.
കാനഡ സർക്കാരിന്റെ ഉദാരനയം പ്രകടമായത് 2015 ൽ സിറിയൻ അഭയാർഥികളുടെ വരവോടെയാണ്. 30,862 അഭയാർത്ഥികളെയാണ് കാനഡ സ്വീകരിച്ചത്,ഇനിയും അപേക്ഷകൾ പ്രോസസ്സ് ചെയ്യാനുമുണ്ട്.


ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറൽ ഗവണ്മെന്റ് എല്ലാ കുടിയേറ്റങ്ങളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. തൊഴിൽ വൈദഗ്ധ്യം ഉള്ളവരുടെ അഭാവവും ഈ തീരുമാനത്തിന് പിന്നിലുണ്ട്. അതുപോലെ വിവിധ സാസ്‌ക്കാരങ്ങളുടെ സമന്വയവും പുതിയ സർക്കാർ ലക്ഷ്യമിടുന്നു.
കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് പ്രത്യാശ നൽകുന്ന തരത്തിലാണ് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി ജോൺ മക്കല്ലം 2016 ഓഗസ്റ്റിൽ പറഞ്ഞത്.ഇമിഗ്രേഷൻ നടപടികളിൽ എത്രയും വേഗം തീർപ്പുകൽപ്പിക്കുന്നതിനാവശ്യമായ നടപടികൾ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അറ്റോർണി ഡേവിഡ് കോഹെൻ പറഞ്ഞത് ഈ സർക്കാർ പ്രാരംഭ ദശ യിലാണെങ്കിലും കുടിയേറ്റനിയമത്തിൽ വളരെ ഉദാരമായ കാഴ്ച്ചപ്പാടാണ് എടുക്കുന്നത് എന്നാണ്. ലോകത്തിന്റെ ഏതുകോണിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ, കുടുംബങ്ങൾ, വിദ്യാർത്ഥികൾ,കാനഡയിൽ താമസമാക്കിയവരുടെ ബന്ധുക്കൾ, തുടങ്ങി എല്ലാവരെയും സ്വാഗതം ചെയ്യാൻ കാനഡ തയ്യാറാണ്. കാനഡയിൽ താമസമാക്കിയവർക്ക് എല്ലാ സൗകര്യങ്ങളും വാഗ്ദാനം നൽകുന്നുമുണ്ട് .രാജ്യത്തിനും അവിടെയുള്ളവർക്കും പ്രവാസികൾക്കും വേണ്ടി നിക്ഷേപിക്കുന്നതിനും ഭാവി സുരക്ഷിതമാക്കുന്നതിനും കനേഡിയൻ ഗവെർന്മെന്റ് തയ്യാറാണ്. കാനഡയിൽ റെസിഡൻസി വിസ ലഭിച്ചു കുടുംബമായി വരുന്നവർക്ക് പൗരന്മാർക്ക് തുല്യമായ അനേകം ആനുകൂല്യങ്ങൾ സർക്കാർ നൽകുന്നുണ്ട് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു, സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു  (5 hours ago)

നടന്‍ ഗണപതിക്കെതിരെ കേസ്... അമിത വേഗത്തിലെത്തിയ കാര്‍ കളമശ്ശേരിയില്‍ വച്ച് പൊലീസ് തടഞ്ഞു  (6 hours ago)

വയനാട്ടിൽ ചരിത്ര വിജയം നേടി പ്രിയങ്ക ​ഗാന്ധി കേരളത്തിന്റെ പ്രിയങ്കരിയാണെന്നു തെളിയിച്ചു; പിണറായി വിജയന്റെ ദുർഭരണത്തെ ജനങ്ങൾ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ കൂടി തെളിവാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ  (11 hours ago)

എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (12 hours ago)

തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കൃത്യമായ രാഷ്ട്രീയ നിലപാടുകളാണ് യുഡിഎഫ് ഉയർത്തിക്കാട്ടിയത്; പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് നേടിയത് രാഷ്ട്രീയ വിജയമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ  (12 hours ago)

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ഉജ്ജ്വലമായ മുന്നേറ്റമാണ് അവിടുത്തെ ജനത നൽകിയത്; പാലക്കാട്‌ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് ഉണ്ടായ മുന്നേറ്റം സിപിഎമ്മിനും ബിജെപിക്കും എതിരായ ജനങ്ങളുടെ കാഴ്ചപ്പാട് ആണെന്ന് ക  (12 hours ago)

ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതില്‍ സി.പി.എമ്മിന് എന്തിനാണ് ഇത്ര സങ്കടം ; സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ നാവും ശബ്ദവുമാണ് എന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (12 hours ago)

SARIN സരിനെതിരെ ഹെയര്‍ സ്റ്റൈലിസ്റ്റ്  (13 hours ago)

ഇന്ത്യന്‍ ഭരണഘടനയുടെ അന്തിമരൂപത്തിന് 1949ല്‍ ഭരണഘടനാ നിര്‍മാണ സഭ അംഗീകാരം നല്‍കിയ ദിവസമായ നവംബര്‍ 26 യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണദിനാചരണം നടത്തുമെന്ന് കണ്‍വീനര്‍ എം.എം ഹസന്‍  (13 hours ago)

ബിജെപിയെ കോണ്‍ഗ്രസ് നിലംപരിശാക്കി; പാലക്കാട്ടെ ജയം ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി  (13 hours ago)

വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന; 10 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചതായി മന്ത്  (13 hours ago)

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ വരുന്നു  (13 hours ago)

വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്  (13 hours ago)

ISRAEL നെതന്യാഹു രാജ്യത്ത് എത്തിയാൽ അറസ്റ്റ്  (13 hours ago)

ഭയപ്പെടുത്തുന്ന ദൃശ്യം  (13 hours ago)

Malayali Vartha Recommends