ഹൈപ്പര്‍ ലൂപ് ദുബായിൽ
റോഡുമാർഗ്ഗമോ, വിമാനത്തിലോ, ജലമാർഗ്ഗമോ അല്ലാതെയുള്ള ഒരു യാത്ര വിഭാവനം ചെയ്യാൻ പറ്റുമോ ? അതെങ്ങനെ എന്നാണല്ലോ ഇപ്പോൾ ചിന്തിക്കുന്നത്. റോഡിന് പകരം, ഇരുപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നീളന്‍ കുഴല്‍ സ്ഥാപിച്ചുകൊണ്ടാണ് ഈ യാത്ര സാധ്യമാകുന്നത്. ഗതാഗതക്കുരുക്കോ സിഗ്നലുകളിലെ കാത്തിരിപ്പോ ആവശ്യമില്ല. കുഴല്‍ മാതൃകയിലുള്ള നീളന്‍ സഞ്ചാര പാതയിലൂടെയുള്ള അതിവേഗ യാത്ര.
കുഴലിനകത്ത് അതിവേഗത്തില്‍ കുതിക്കുന്ന വാഹനവും സജ്ജമാക്കും. ക്രമീകൃത അന്തരീക്ഷത്തില്‍ ആളുകള്‍ക്ക് അതിവേഗത്തില്‍ യാത്ര ചെയ്യുകയോ ചരക്കുകള്‍ കടത്തുകയോ ചെയ്യാം.
ഇത്തരത്തിലുള്ള ഹൈപ്പര്‍ ലൂപ് ഗതാഗത സംവിധാനം യു.എ.ഇ.യില്‍ സാധ്യമാണ്. ഇതിന്റെ ഭാഗമായി ഹൈപ്പര്‍ ലൂപ് സംഘം ദുബൈയില്‍ എത്തിക്കഴിഞ്ഞു. ദുബൈയുടെ ഭാവി കുതിപ്പിന്റെ വേഗതക്കായി ദുബൈ ഫ്യൂചര്‍ ഫൗണ്ടേഷന്‍ നടത്തുന്ന 12 ആഴ്ച നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ ലോസ് ആഞ്ചല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ ലൂപ് വണ്‍ കമ്പനി പ്രതിനിധികള്‍ പങ്കെടുക്കും.
2020-നകം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പറ്റുമെന്ന് ഹൈപ്പര്‍ ലൂപ്ഉപജ്ഞാതാവായ പീറ്റര്‍ ഡയമണ്ടീസ് പറഞ്ഞു. പദ്ധതി നടപ്പിലായാൽ ദുബൈയിൽ നിന്ന് അബുദാബിയിലെത്താൻ 14.9 മിനിറ്റ് മാത്രം മതിയാവും.
ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചതായുള്ള ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സംഘം യൂ ട്യൂബില്‍ അപ്പ് ലോഡ് ചെയ്തത് കണ്ടു നോക്കൂ
https://www.facebook.com/Malayalivartha